പലസ്തീൻ-ഇസ്രയേൽ സംഘർഷം: വിവിധ രാജ്യങ്ങളുമായി ചർച്ച നടത്തി യുഎസ് സ്റ്റേറ്റ് സെക്രട്ടറി

വാഷിങ്ടൺ: ഇസ്രയേലിനെതിരായി ഹമാസ് ആക്രമണം നടത്തിയ പശ്ചാത്തലത്തിൽ സൗദി അറേബ്യ, ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുമായും യുകെ വിദേശകാര്യ സെക്രട്ടറി, ഖത്തർ പ്രധാനമന്ത്രി എന്നിവരുമായും ചർച്ച നടത്തി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ.

ചർച്ചയുടെ വിവരം ബ്ലിങ്കൺ തന്നെയാണ് എക്സിലൂടെ അറിയിച്ചത്. ഇസ്രയേലിന്റെ തിരിച്ചടിക്കാനുള്ള അവകാശം ചര്‍ച്ചകളില്‍ ബ്ലിങ്കണ്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇതിനൊപ്പം ബന്ദികളെ മോചിപ്പിക്കണമെന്നും ഇസ്രയേല്‍ പൗരന്‍മാരെ സുരക്ഷിതരാക്കണമെന്ന ആവശ്യവും ചര്‍ച്ചകളില്‍ ഉന്നയിച്ചതായി ബ്ലിങ്കണ്‍ അറിയിച്ചു.

ഇസ്രയേലില്‍ കടന്നുകയറി ശനിയാഴ്ച നടത്തിയ അപ്രതീക്ഷിത ആക്രമണത്തില്‍ 250ഓളം പേര്‍ കൊല്ലപ്പെടുകയും 1500 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മിന്നലാക്രമണത്തില്‍ ഞെട്ടിയ ഇസ്രയേല്‍ യുദ്ധം പ്രഖ്യാപിച്ച് വ്യോമാക്രമണത്തിലൂടെ തിരിച്ചടി തുടങ്ങി. ഇസ്രയേല്‍ ആക്രമണത്തില്‍ 500-ൽ അധികം പേര്‍ കൊല്ലപ്പെട്ടു. മരണസംഖ്യ ഉയരുകയാണ്.

More Stories from this section

family-dental
witywide