
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ റോച്ചസ്റ്ററിലെ പാര്‍ക്കില്‍ വെടിവെപ്പ്. ഒരാള്‍ കൊല്ലപ്പെടുകയും 6 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 20 വയസുകാരനാണ് കൊല്ലപ്പെട്ടത്. പരുക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.
ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. പ്രാദേശിക സമയം ഏകദേശം 6.20 ഓടെ ഉദ്യോഗസ്ഥര്‍ മാപ്പിള്‍വുഡ് പാര്‍ക്കില്‍ വെടിവെപ്പ് നടക്കുന്നതായി അറിഞ്ഞ് എത്തുകയായിരുന്നു. വെടിവെപ്പിലേക്ക് നയിച്ച കാരണമെന്തെന്ന് വ്യക്തമല്ല. കൊല്ലപ്പെട്ടയാളുടെ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.













