യുകെയില്‍ കത്തി ആക്രമണം: 2 കുട്ടികള്‍ക്ക് ദാരുണാന്ത്യം, 9 പേര്‍ക്ക് പരിക്ക്, 17 കാരന്‍ പിടിയില്‍

ലിവര്‍പൂള്‍: യുകെയില്‍ കത്തി ആക്രമണത്തില്‍ 2 കുട്ടികള്‍ മരിക്കുകയും 9 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരില്‍ ആറുപേരുടെ നില ഗുരുതരമാണ്. പൊലീസ് പറയുന്നതനുസരിച്ച്, വടക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ ലിവര്‍പൂളിനടുത്തുള്ള സൗത്ത്പോര്‍ട്ടിലാണ് തിങ്കളാഴ്ച ആക്രമണമുണ്ടായത്. അക്രമി എന്ന് സംശയിക്കുന്ന 17 വയസുകാരനെ അറസ്റ്റ് ചെയ്തതായി മെര്‍സിസൈഡ് പൊലീസ് പറഞ്ഞു.