കൈകളിൽ ചതവുകൾ, കാലിൽ നീര്… പക്ഷേ വാർഷിക ആരോഗ്യപരിശോധനയിൽ താൻ പൂർണ്ണ ആരോഗ്യവാനെന്ന് ട്രംപ്

വാഷിങ്ടൻ: അന്താരാഷ്ട്ര തലത്തിൽ തൻ്റെ ശാരീരികക്ഷമതയെക്കുറിച്ച് ചർച്ചകൾ കൊഴുക്കുന്നതിനിടയിൽ, തൻ്റെ വാർഷിക ആരോഗ്യപരിശോധന പൂർണ്ണ വിജയമായിരുന്നെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. അടുത്ത മാസം 80 വയസ്സ് തികയുന്ന ട്രംപ്, ചൊവ്വാഴ്ച വാഷിങ്ടനിലെ വാൾട്ടർ റീഡ് മിലിറ്ററി ആശുപത്രിയിൽ നടത്തിയ വിശദമായ മെഡിക്കൽ പരിശോധനയ്ക്ക് ശേഷമാണ് പ്രതികരണവുമായി രംഗത്തെത്തിയത്.

തൻ്റെ ഔദ്യോഗിക സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെയാണ് അദ്ദേഹം ഈ വിവരം പങ്കുവെച്ചത്. മൂന്നര മണിക്കൂറോളം നീണ്ട പരിശോധനയിൽ എല്ലാം കൃത്യമാണെന്നും ഫലങ്ങൾ തികച്ചും തൃപ്തികരമാണെന്നും ട്രംപ് വ്യക്തമാക്കി.

അടുത്ത കാലത്തായി ട്രംപിൻ്റെ കൈകളിൽ കണ്ട ചതവുകൾ, ഔദ്യോഗിക യോഗങ്ങൾക്കിടയിലെ ഉറക്കം തൂങ്ങൽ, കാലുകളിലെ വീക്കം എന്നിവ അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. എന്നാൽ ഇവയെല്ലാം തള്ളിക്കളയുന്നതാണ് പുതിയ പ്രഖ്യാപനം.

ട്രംപിൻ്റെ കൈകളിലെ പാടുകൾ ‘ഡെയ്‌ലി ആസ്പിരിൻ’ ഉപയോഗം മൂലം ഉണ്ടാകുന്നതാണെന്നും, കാലുകളിലെ വീക്കം പ്രായമായവരിൽ പൊതുവെ കാണുന്ന ‘ക്രോണിക് വീനസ് ഇൻസഫിഷ്യൻസി’ ആണെന്നും ഡോക്ടർമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. തൻ്റെ മുൻഗാമിയായ ജോ ബൈഡനേക്കാൾ ശാരീരിക-മാനസിക കരുത്ത് തനിക്കുണ്ടെന്നും, 50 വർഷം മുമ്പ് തനിക്കുണ്ടായിരുന്ന അതേ ഊർജ്ജം ഇപ്പോഴും നിലനിർത്തുന്നുണ്ടെന്നുമാണ് ട്രംപിൻ്റെ അവകാശവാദം.

പ്രായം മുൻനിർത്തി അദ്ദേഹത്തിൻ്റെ ആരോഗ്യവിവരങ്ങൾ പൂർണ്ണമായി പുറത്തുവിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ടെങ്കിലും, നിലവിൽ ട്രംപ് പൂർണ്ണ ആരോഗ്യവാനാണെന്നാണ് വൈറ്റ് ഹൗസ് വക്താക്കൾ നൽകുന്ന സൂചന.

Trump says he’s perfectly healthy in annual health checkup

More Stories from this section

family-dental
witywide