പരിശീലനത്തിനിടെ ചുഴലിക്കാറ്റില്‍പ്പെട്ട് അപകടം: അമേരിക്കയില്‍ സ്‌കൈഡൈവിംഗ് വിദ്യാര്‍ത്ഥിനിയും പരിശീലകനും മരിച്ചു

അമേരിക്കയിലെ സ്‌കൈഡൈവിംഗ് വിദ്യാര്‍ത്ഥിനിയായ 28 കാരിയും പരീശീലകനും പരിശീലനത്തിനിടെയുണ്ടായ അപകടത്തില്‍ മരിച്ചു. വെള്ളിയാഴ്ച കാലിഫോര്‍ണിയയിലായിരുന്നു സംഭവം.

കെയ്ല കീക്കോ ബ്ലാക്ക് എന്ന പെണ്‍കുട്ടി തന്റെ ഡൈവിംഗ് പരിശീലകന്‍ ഡെവ്റി ലാറിസിയ ചേസിനൊപ്പം പരിശീലനം നടത്തുന്നതിനിടെ കാലിഫോര്‍ണിയയില്‍ ‘ഡസ്റ്റ് ഡെവിള്‍’ എന്ന് വിളിക്കപ്പെടുന്ന ശക്തമായ പൊടി ചുഴലിക്കാറ്റില്‍ പെട്ടാണ് മരണത്തിന് കീഴടങ്ങിയത്. വളരെ ചൂടുള്ള സാഹചര്യങ്ങളില്‍ രൂപം കൊള്ളുകയും ആയിരക്കണക്കിന് അടി ഉയരത്തില്‍ എത്തുകയും ചെയ്യുന്ന ഒന്നാണ് ഈ ചുഴലിക്കാറ്റ്.

ചുഴലിക്കാറ്റില്‍പ്പെട്ട ഇരുവരും വല്ലാതെ വട്ടം കറങ്ങുകയും അത് അവരെ മരണത്തിലേക്ക് തള്ളിവിടുകയുമായിരുന്നു. കെയ്‌ലയുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ അവള്‍ ആഗ്രഹിച്ചിരുന്നുവെന്നും അത് തങ്ങള്‍ സാധിച്ചുകൊടുക്കുമെന്നും കുടുംബവും വ്യക്തമാക്കി. അവളിലൂടെ മറ്റുള്ളവര്‍ ജീവിക്കുന്നുവെന്ന് അറിയുന്നതില്‍ ഞങ്ങള്‍ ആശ്വാസം കണ്ടെത്തുന്നുവെന്നും കുടുംബം പറഞ്ഞു.

സ്‌കൈഡൈവ് പെറിസാന്‍ഡിന്റെ പരിശീലകനായ ഡെവ്‌റി ലാറിസിയ ചേസിനൊപ്പം 28 കാരിയും ചാടുകയായിരുന്നുവെന്നും ആദ്യം അവര്‍ ചുഴലിക്കാറ്റില്‍ പെട്ടെങ്കിലും രക്ഷപെടാനായെന്നും എന്നാല്‍ പിന്നീട് വന്ന ചുഴലിക്കാറ്റില്‍പ്പെട്ട് ഇരുവരും നിയന്ത്രണം തെറ്റി ഉയരത്തില്‍ നിന്നും താഴേക്ക് പതിക്കുകയായിരുന്നുവെന്നുമാണ് വിവരം.

More Stories from this section

family-dental
witywide