
ന്യൂയോര്‍ക്ക്: അമ്മയുടെ സമീപകാല മരണത്തില്‍ അസ്വസ്ഥന്‍, കൂടാതെ തന്റെ ജീവിതകാലം മുഴുവന്‍ ചെലവഴിച്ച വീട് വില്‍ക്കാനുള്ള സഹോദരങ്ങളുടെ പദ്ധതി ഇതൊക്കെയാണ് ന്യൂയോര്‍ക്കിലെ ലോങ്ങില്‍ 59കാരന്‍
തോക്കെടുക്കാനുള്ള കാരണം. ഫലമോ നാലുപേരുടെ ദാരുണമായ മരണവും, 59 കാരനായ ജോസഫ് ഡെലൂസിയ ജൂനിയര്‍ എന്നയാളുടെ ആത്മഹത്യയും.
ഞായറാഴ്ചയാണ് ദാരുണമായ സംഭവം ഉണ്ടായത്. ജോസഫ് ഡെലൂസിയ ജൂനിയറിന്റെ അമ്മ 95 കാരിയായ തെരേസ ഡെലൂസിയയുടെ ശവസംസ്‌കാരം നടത്തി മൂന്ന് ദിവസത്തിന് ശേഷം ഡെലൂസിയ ജൂനിയര്‍ തന്റെ സഹോദരന്‍, രണ്ട് സഹോദരിമാര്‍, ഒരു സ്ത്രീയുടെ മകള്‍ എന്നിവരുമായി ഞായറാഴ്ച കണ്ടുമുട്ടി. സഹോദരങ്ങളുടെ പദ്ധതി അമ്മ താമസിച്ചിരുന്ന വീട് വില്‍ക്കുക എന്നതായിരുന്നു. ന്യൂയോര്‍ക്ക് കൗണ്ടിയിലെ നസൗവില്‍ ജോസഫ് തന്റെ ജീവിതകാലം മുഴുവന്‍ ചിലവഴിച്ച വീട് വില്‍ക്കാന്‍ അയാള്‍ക്ക് താത്പര്യമുണ്ടായിരുന്നില്ല. മെക്കാനിക്കായി ജോലി ചെയ്തിരുന്ന ജോസഫിന് ഇത് അംഗീകരിക്കാന്‍ കഴിഞ്ഞില്ല. ആ ദേഷ്യത്തില്‍ ഒരു ഷോട്ട്ഗണ്‍ എടുത്ത് തന്റെ സഹോദരങ്ങള്‍ക്കുനേരെ നിറയൊഴിക്കുകയായിരുന്നു. പിന്നീട് സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്‌തെന്ന് നസാവു കൗണ്ടി പൊലീസ് ക്യാപ്റ്റന്‍ സ്റ്റീഫന്‍ ഫിറ്റ്‌സ്പാട്രിക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.










