സര്‍വ്വത്ര പ്രശ്‌നങ്ങള്‍! പേടിസ്വപ്‌നം പോലെ എയര്‍ ഇന്ത്യയിലെ യാത്ര; ദുരനുഭവം പങ്കുവെച്ച് ബിസിനസ് ക്ലാസ് യാത്രികന്‍

ന്യൂഡല്‍ഹി: യാത്രയിലുടനീളമുണ്ടായ മോശം അനുഭവം പങ്കുവെച്ച് എയര്‍ ഇന്ത്യ യാത്രക്കാരന്‍. തന്റെ വിമാന യാത്രയെ ഒരു പേടിസ്വപ്‌നമെന്നും ഭയാനകമെന്നും വിശേഷിപ്പിച്ചാണ് യാത്രക്കാരന്‍ അനുഭവം എക്‌സില്‍ കുറിച്ചത്.

ന്യൂ ഡല്‍ഹിയില്‍ നിന്ന് യുണൈറ്റഡ് സ്റ്റേറ്റ്സിലെ ന്യൂജേഴ്സിയിലെ നെവാര്‍ക്കിലേക്ക് ഒരു ബിസിനസ് ക്ലാസ് സീറ്റില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ‘ വിനീത് കെ എന്ന യാത്രികന് മോശം അനുഭവം ഉണ്ടായത്. ഒരു റൗണ്ട് ട്രിപ്പിനായി 5 ലക്ഷം രൂപ ചെലവഴിച്ചുവെന്നും കുറച്ച് വര്‍ഷങ്ങളായി മറ്റ് ഫ്‌ളൈറ്റുകളില്‍ യാത്ര ചെയ്ത താന്‍ അടുത്തിടെയാണ് എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്യാന്‍ തുടങ്ങിയത്. ന്യൂയോര്‍ക്ക്, ഷിക്കാഗോ, ലണ്ടന്‍ എന്നിവിടങ്ങളിലേക്ക് നേരിട്ട് ഫ്‌ലൈറ്റുകള്‍ വാഗ്ദാനം ചെയ്യുന്നതുകൊണ്ടാണ് എയര്‍ ഇന്ത്യ തിരഞ്ഞെടുത്തത്. ഒഫീഷ്യല്‍ ആവശ്യത്തിനായി ബിസിനസ് ക്ലാസ് ബുക്ക് ചെയ്തു. സീറ്റുകള്‍ വൃത്തിഹീനമായിരുന്നു. 25 മിനിറ്റെങ്കിലും വൈകിയാണ് യാത്ര തുടങ്ങിയതു തന്നെ. തന്റെ ഇരിപ്പിടം ഫ്‌ലാറ്റ് ബെഡ് ആക്കി മാറ്റാനാകാത്തതിനാല്‍ മറ്റൊരു സീറ്റിലേക്ക് മാറ്റി. ഫ്‌ളൈറ്റില്‍ വിളമ്പിയത് മോശം ഭക്ഷണമായിരുന്നുവെന്നും വിനീത് പറയുന്നു. ഭക്ഷണത്തോടൊപ്പം നല്‍കിയ പഴങ്ങള്‍ പഴകിയതായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ അത് തിരികെ നല്‍കി. ടിവി സ്‌ക്രീന്‍ പ്രവര്‍ത്തിച്ചിരുന്നില്ല. എല്ലാത്തിനും പുറമെ, തന്റെ എന്റെ ലഗേജിന് കേടുപാട് സംഭവിച്ചെന്നും വിനീത് പറയുന്നു.

എന്നാല്‍ പതിവുപോലെ മോശം അനുഭവത്തിന് ക്ഷമ ചോദിച്ചുകൊണ്ടുള്ള എയര്‍ ഇന്ത്യയുടെ ഇടപെടലും വിനീതിന്റെ കുറിപ്പിന് മറുപടിയായി എത്തിയിട്ടുണ്ട്.

More Stories from this section

family-dental
witywide