എന്‍.ഡി.എയ്ക്ക് മൂന്നാമൂഴം നല്‍കിയതിന് നന്ദി എന്ന് മോദി; സര്‍ക്കാരുണ്ടാക്കുമെന്ന വ്യക്തമായ സൂചന

ന്യൂഡല്‍ഹി: തുടര്‍ഭരണ സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്‌സില്‍ പങ്കുവെച്ച കുറിപ്പിലാണ് സര്‍ക്കാരുണ്ടാക്കുമെന്നും തുടര്‍ഭരണത്തിലേക്ക് ചുവടു വയ്ക്കുന്നുവെന്നും മോദി വ്യക്തമായ സൂചന നല്‍കിയിരിക്കുന്നത്.

എന്‍.ഡി.എയ്ക്ക് മൂന്നാമൂഴം നല്‍കിയതിന് നന്ദി എന്ന് മോദി എക്‌സില്‍ കുറിച്ചതോടെയാണ് സര്‍ക്കാരുണ്ടാക്കുമെന്ന വ്യക്തമായ സൂചന എത്തുന്നത്. തുടര്‍ച്ചയായി മൂന്നാം തവണയും ജനങ്ങള്‍ എന്‍ഡിഎയില്‍ വിശ്വാസം അര്‍പ്പിച്ചുവെന്നും എക്‌സില്‍ അദ്ദേഹം കുറിച്ചു. ഇത് ഇന്ത്യയുടെ ചരിത്രത്തിലെ ഒരു ചരിത്ര നേട്ടമാണെന്നും അദ്ദേഹം എടുത്തു പറഞ്ഞു. ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിനായി കഴിഞ്ഞ ദശകത്തില്‍ ചെയ്ത നല്ല പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ തുടരുമെന്ന ഉറപ്പുകൂടി കുറിപ്പില്‍ എടുത്തുപറഞ്ഞതോടെ മോദിയുടെ മൂന്നാം ഊഴവും ഉറപ്പായ മട്ടാണ്.

എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ ബി.ജെ.പി പ്രവര്‍ത്തകരെ സല്യൂട്ട് ചെയ്ത മോദി, ജനങ്ങളുടെ സ്‌നേഹത്തിനു മുന്നില്‍ ശിരസ്സു നമിക്കുന്നുവെന്നും പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തിന് നന്ദി എന്നും വ്യക്തമാക്കി. മാത്രമല്ല, മോദി നാളെ രാഷ്ട്രപതിയെ കണ്ടേക്കുമെന്നും സൂചനയുണ്ട്.

Also Read

More Stories from this section

family-dental
witywide