ഡെൻവറിൽ ഇടിമിന്നലേറ്റ് കർഷകനും 34 പശുക്കളും ചത്തു

ഡെൻവർ: ഇടിമിന്നലേറ്റ് കാലികളെ മേയിക്കുകയായിരുന്ന ഒരു കർഷകനും 34 പശുക്കളും ചത്തു. ഡെൻവറിന് 80 മൈൽ വടക്കുപടിഞ്ഞാറ് റാണ്ട് പട്ടണത്തിന് പുറത്തുള്ള വിശാലമായ മേച്ചിൽപ്പുറത്താണ് അപകടം ഉണ്ടായത്. 51 കാരനായ മൈക്ക് മോർഗനാണ് മരിച്ചത്. അദ്ദേഹത്തിന്റെ ഭാര്യും ഭാര്യാപിതാവും തൊട്ടടുത്തു തന്നെ നിൽപ്പുണ്ടായിരുന്നെങ്കിലും അദ്ഭുതകരമായി രക്ഷപ്പെട്ടു. ഒരു ട്രെയിലറിൽ വയ്ക്കോൽ എത്തിച്ച് പശുക്കൾക്ക് നൽകുകയായിരുന്നു മോർഗൻ. വിശാലമായ മേച്ചിൽപ്പുറമായതിനാൽ തന്നെ മിന്നലേൽക്കാൻ സാധ്യത കൂടുതലായിരുന്നു. ഏതാണ്ട് നൂറിലേറെ കാലികൾ അവിടെ മേയുന്നുണ്ടായിരുന്നു. അതിൽ 34 എണ്ണം ചത്തു.

A farmer And 34 Cows Died In Thunder Bolt

More Stories from this section

family-dental
witywide