
ലാസ് വെഗാസ് സ്ട്രിപ്പിന് സമീപമുള്ള ബസ് സ്റ്റോപ്പിൽ വെച്ച് കോളിൻ ചെക്ക് എന്ന യുവാവ് മറ്റൊരാളെ കൊലപ്പെടുത്തി മുഖത്തിൻ്റെ ഭാഗങ്ങൾ ഭക്ഷിച്ചതായി പൊലീസ് റിപ്പോർട്ട്. കൊല്ലപ്പെട്ടത് കെന്നത്ത് ബ്രൌൺ എന്ന വ്യക്തിയാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു.
ലാസ് വെഗാസ് ബൊളിവാർഡിൽ ഒരാൾ മറ്റൊരാളെ ആക്രമിക്കുന്നതായി ഞായറാഴ്ച പുലർച്ചെ 5 മണിയോടെ ലാസ് വെഗാസ് പോലീസ് ഡിപ്പാർട്ട്‌മെൻ്റിന് വിവരം ലഭിച്ചു, 45 മിനിറ്റിനുശേഷം, ബസ് സ്റ്റോപ്പിൽ വച്ച് ഒരാൾ മറ്റൊരാളെ കടിച്ചുമുറിച്ചു തിന്നുന്നതായി മറ്റൊരു ഫോൺകോൾ ലഭിച്ചു.
സ്ഥലത്തെത്തിയ പൊലീസ് കാണുന്നത് കോളിൻ ചെക്ക് വീണുകിടക്കുന്ന ഒരു മനുഷ്യൻ്റെ അടുക്കലിരുന്ന് എന്തോ തിന്നുന്നതാണ്. അയാളുട ദേഹത്ത് മാംസവും രക്തവും നിറഞ്ഞിരുന്നു. വീണുകിടക്കുന്ന വ്യക്തിയെ പൊലീസ് ഉടൻ ആശുപത്രിയിൽ എത്തിച്ചു. അയാളുടെ ഒരു കണ്ണും ചെവിയും നഷ്ടപ്പെട്ടിരുന്നു. തലയിൽ വലിയ മുറിവുമുണ്ടായിരുന്നു.
കോളിൻ ചെക്ക് 31 വയസ്സുള്ള ഭവന രഹിതനായ യുവാവാണ്. ഇയാളിപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. ഇയാൾ ഇടയ്ക്കിടെ ബോധമില്ലാത്ത രീതിയിൽ സംസാരിക്കുന്നുണ്ടെന്നും അയാൾക്ക് ഏതോ ബാധകയറിയതിനാൽ 5 ദിവസമായി ഉറങ്ങിയിട്ടില്ലെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞതായും റിപ്പോർട്ടുണ്ട്.
A US man Kills another man And Eats His Eyeball















