ജനങ്ങൾ ട്രംപിനെതിരെ, നെഞ്ചിടിപ്പ് കൂട്ടുന്ന സർവേ ഫലം! യുദ്ധനയങ്ങൾക്കെതിരെ കടുത്ത അമർഷം; ജനവികാരം ഡെമോക്രാറ്റുകൾക്ക് അനുകൂലമാകുന്നു

വാഷിം​ഗ്ടൺ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ യുദ്ധ പ്രഖ്യാപനത്തിനെതിരെ അമേരിക്കയിൽ ജനവികാരം ശക്തമായി തുടരുന്നതായി വ്യക്തമാക്കുന്നതാണ് പുതിയ പോളിംഗ് വിവരങ്ങൾ. സർവ്വേയിൽ പങ്കെടുത്ത 60 ശതമാനത്തോളം അമേരിക്കൻ ജനങ്ങളും ട്രംപിന്റെ യുദ്ധ തീരുമാനത്തെ ശക്തമായി എതിർക്കുന്നതായി ഡാറ്റ വ്യക്തമാക്കുന്നു. എന്നാൽ, റിപ്പബ്ലിക്കൻ പാർട്ടിയെ പിന്തുണയ്ക്കുന്നവരിൽ 60 ശതമാനം പേരും ട്രംപിന്റെ തീരുമാനത്തിന് ഒപ്പമുണ്ടെന്നത് ശ്രദ്ധേയമാണ്. എങ്കിലും രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും ഭരണകൂടത്തിന്റെ ഈ നയത്തിനെതിരെ കടുത്ത അമർഷത്തിലാണ്.

ദേശീയ സുരക്ഷ, യുദ്ധം, ഭീകരവാദ വിരുദ്ധ പോരാട്ടങ്ങൾ എന്നിവയിൽ ഏത് പാർട്ടിക്കാണ് കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ സാധിക്കുക എന്ന ചോദ്യത്തിന് ലഭിച്ച ഉത്തരങ്ങളിലാണ് വൻ മാറ്റം ദൃശ്യമാകുന്നത്. 2024-ൽ ഈ ചോദ്യം ഉന്നയിച്ചപ്പോൾ 10 ശതമാനം കൂടുതൽ ജനങ്ങളും റിപ്പബ്ലിക്കൻ പാർട്ടിയെയാണ് പിന്തുണച്ചിരുന്നത്. എന്നാൽ തിങ്കളാഴ്ച നടന്ന പുതിയ സർവ്വേയിൽ 38 ശതമാനം ആളുകൾ ഡെമോക്രാറ്റിക് പാർട്ടിയെ പിന്തുണച്ചപ്പോൾ, 37 ശതമാനം പേർ മാത്രമാണ് റിപ്പബ്ലിക്കൻ പാർട്ടിക്കൊപ്പം നിന്നത്.

സുരക്ഷാ-സൈനിക വിഷയങ്ങളിൽ വോട്ടർമാർ പാർട്ടികളെ വീക്ഷിക്കുന്ന രീതിയിൽ വന്ന ഈ വൻ മാറ്റം ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും വലിയ തിരിച്ചടിയാണ്. വരാനിരിക്കുന്ന നവംബറിലെ ഇടക്കാല തിരഞ്ഞെടുപ്പിനെ നേരിടാനിരിക്കുന്ന ട്രംപ് ഭരണകൂടത്തിന് ആശങ്കയുണർത്തുന്ന സൂചനകളാണ് ഈ കണക്കുകൾ നൽകുന്നത്.

More Stories from this section

family-dental
witywide