ട്രംപിനെ വെടിവെച്ചയാള്‍ വേദിക്കു പുറത്തെ കെട്ടിടത്തിലാണ് ഉണ്ടായിരുന്നതെന്ന് ദൃക്‌സാക്ഷി: റിപ്പോര്‍ട്ട്

പെന്‍സില്‍വാനിയ: പെന്‍സില്‍വാനിയയിലെ ഒരു റാലിയില്‍വെച്ച് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പരുക്കേറ്റ സംഭവത്തില്‍ ഷൂട്ടര്‍, ഇവന്റ് ഗ്രൗണ്ടിന് പുറത്തായിരുന്നുവെന്നും ഒരു കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിലയുറപ്പിച്ചിരുന്നത് താന്‍ കണ്ടതായും ദൃക്സാക്ഷി അവകാശപ്പെട്ടു. വെടിയുതിര്‍ത്തയാളുടെ കൈവശം റൈഫിളുണ്ടായിരുന്നെന്നും കെട്ടിടത്തിന് മുകളിലായിരുന്നു അയാള്‍ നിലയുറപ്പിച്ചതെന്നുമാണ് ദൃക്‌സാക്ഷി പറഞ്ഞതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

ഷൂട്ടര്‍ ഞങ്ങളില്‍ നിന്ന് 50 അടി അകലെയുള്ള കെട്ടിടത്തിലേക്ക് ഇഴഞ്ഞു കയറുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷി വെളിപ്പെടുത്തിയത്.

അതേസമയം, ഷൂട്ടര്‍ ഉണ്ടായിരുന്നത് വേദിക്ക് പുറത്തായിരുന്നുവെന്നും അയാള്‍ എങ്ങനെ അവിടെയെത്തിയെന്ന് അന്വേഷിക്കുമെന്നും ബട്ട്ലര്‍ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി റിച്ചാര്‍ഡ് ഗോള്‍ഡിംഗര്‍ പറഞ്ഞു.

Also Read

More Stories from this section

family-dental
witywide