അലക്‌സി നവാല്‍നിയുടെ മരണം : 6 റഷ്യക്കാര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി കാനഡ

ഒട്ടാവ: റഷ്യന്‍ പ്രതിപക്ഷ നേതാവും പുടിന്‍ വിമര്‍ശകനുമായിരുന്ന അലക്‌സി നവാല്‍നിയുടെ മരണത്തെ തുടര്‍ന്ന് ആറ് റഷ്യന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കാനഡ ഞായറാഴ്ച പുതിയ ഉപരോധം പ്രഖ്യാപിച്ചു.

കഴിഞ്ഞ മാസം ആര്‍ട്ടിക് ജയില്‍ കോളനിയില്‍ വെച്ച് നവല്‍നി ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടതില്‍ റഷ്യയിലെ പ്രോസിക്യൂഷന്‍, ജുഡീഷ്യല്‍, തിരുത്തല്‍ സേവനങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും ഉയര്‍ന്ന റാങ്കിലുള്ള ജീവനക്കാരെയുമാണ് ഉപരോധിച്ചിരിക്കുന്നതെന്ന് കാനഡയുടെ വിദേശകാര്യ വകുപ്പ് പറഞ്ഞു. ഇവര്‍ക്ക് നവല്‍നിയുടെ മരണത്തിലും പങ്കുണ്ടെന്നാണ് കാനഡ പറയുന്നത്.

മാത്രമല്ല, നവല്‍നിയുടെ മരണത്തില്‍ സമ്പൂര്‍ണ്ണവും സുതാര്യവുമായ അന്വേഷണം നടത്താന്‍ കാനഡ റഷ്യന്‍ സര്‍ക്കാരിന്മേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രി മെലാനി ജോളി പ്രസ്താവനയില്‍ പറഞ്ഞു. ഇത്തരത്തിലുള്ള സമ്മര്‍ദ്ദംകൊണ്ട് മനുഷ്യാവകാശങ്ങള്‍ കൃത്യമായി മാനിക്കപ്പെടേണ്ടതിന്റെ വ്യക്തമായ സൂചന കാനഡ നല്‍കുന്നുവെന്നും അവര്‍ വ്യക്തമാക്കി. മാത്രമല്ല, നവല്‍നിയുടെ മരണത്തെക്കുറിച്ച് ‘പൂര്‍ണ്ണവും സുതാര്യവുമായ അന്വേഷണം ആവശ്യപ്പെടാന്‍ കാനഡ റഷ്യയുടെ അംബാസഡറെ വിളിച്ചുവരുത്തുകയും ചെയ്തിരുന്നു.

19 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ ആര്‍ട്ടിക്കിലെ ഒരു ജയില്‍ കോളനിയില്‍ ഫെബ്രുവരി 16 നാണ് 47 വയസ്സുകാരനായ നവാല്‍നി മരണപ്പെട്ടത്. മരണത്തെത്തുടര്‍ന്ന് റഷ്യയും പുടിനും പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണ്. അദ്ദേഹത്തെ കൊല്ലാന്‍ ഉത്തരവിട്ടത് പുടിന്‍തന്നെ ആണെന്ന് അദ്ദേഹത്തിന്റെ കുടുംബവും കൂട്ടാളികളും ആരോപിച്ചു.

More Stories from this section

family-dental
witywide