
ഡാളസ് : ടെക്‌സാസിലെ ഡാളസ്സില്‍ നിന്നുള്ള അനഖ നായര്‍ എന്ന മലയാളി പെണ്‍കുട്ടി ജന്മനാടിന് അഭിമാനമായി മാറുന്നു. മെയ് 17 മുതല്‍ 19 വരെ നടന്ന 77-ാമത് കാന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി കാന്‍സ് ഇന്റര്‍നാഷണല്‍ ആര്‍ട്ട് ബിനാലെയില്‍ ലോകമെമ്പാടുമുള്ള 50 കലാകാരന്മാരില്‍ ഒരാളായി അനഖയും തിരഞ്ഞെടുക്കപ്പെട്ടു.
കേരളത്തിലെ പാലക്കാട് , ഒറ്റപ്പാലം സ്വദേശിയാണ് അനഖ. ഒരു കലാകാരിയും നര്‍ത്തകിയും എഴുത്തുകാരിയും യോഗാ അഭ്യാസിയുമായ അനഖ ഈ വര്‍ഷത്തെ കാന്‍ ഇന്റര്‍നാഷണല്‍ ആര്‍ട്ട് ബിനാലെയിലെ ഇന്ത്യന്‍ വംശജരായ ഏക കലാകാരിയായിരുന്നു.
കാന്‍ ആര്‍ട്ട് ബിനാലെയെയില്‍ രണ്ട് പെയിന്റിംഗുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ‘ദ ഗോള്‍ഡന്‍ സല്‍സ അവറും’ ‘അനന്ത്യ’യും. ഈ വര്‍ഷത്തെ കാന്‍സ് ബിനാലെ ആര്‍ട്ട് മാഗസിനില്‍ അനഖനായരുടെ 5 പെയിന്റിംഗുകളുണ്ട്

“ദൈവത്തോടും, എന്റെ മാതാപിതാക്കളോടും, എന്റെ പങ്കാളി അഭിയോടും, എല്ലാ പിന്തുണക്കും അനുഗ്രഹങ്ങള്‍ക്കും ഞാന്‍ നന്ദിയുള്ളവളാണ്. എല്ലാത്തിനും കാരണം എന്റെ മാതാപിതാക്കളും അഭിയും ആണ്. കല എനിക്ക് ജീവനാണ്. എന്റെ കലാപരമായ കഴിവുകള്‍ മികച്ചതാക്കാൻ എന്റെ അച്ഛന്റെയും അമ്മയുടെയും ജീവിതത്തിന്റെ ഓരോ നിമിഷവും എനിക്കായി ചെലവഴിക്കുകയും എന്നെ വാര്‍ത്തെടുക്കുകയും ചെയ്തു. അനന്തമായ പിന്തുണയാണ് അഭിയില്‍ നിന്നും ലഭിച്ചത്. എല്ലാ യഥാര്‍ത്ഥ അഭ്യുദയകാംക്ഷികള്‍ക്കും നന്ദി അറിയിക്കുന്നു’ – അനഖ പറഞ്ഞു.
(വാര്‍ത്ത: പി.പി ചെറിയാന്‍)















