
മിൽട്ടൻ ചുഴലിക്കാറ്റും വെള്ളപ്പൊക്കവും മൂലവും മരിച്ചവരുടെ എണ്ണം 17 ആയി. ഫ്ലോറിഡയിലെ പല പ്രദേശങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. 1,9 മില്യൺ ആളുകൾക്ക് ഇപ്പോഴും വൈദ്യുതി ഇല്ല. നിരവധി അണക്കെട്ടുകൾ തുറന്നുവിട്ടതിനാൽ നദികൾ ഇപ്പോഴും കരകവിഞ്ഞ് ഒഴുകുകയാണ്. അതിനാൽ തന്നെ പലയിടത്തും വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും മറ്റും കയറിയ വെള്ളം ഇതുവരെ ഇറങ്ങിപ്പോയിട്ടില്ല. അതേസമയം, ടമ്പാ ബേ ഏരിയയിലെ 75% ഗ്യാസ് സ്റ്റേഷനുകളിലും ഇന്ധനമില്ല, എന്നാൽ ഇന്ധനം വേഗത്തിൽ വിതരണം ചെയ്യാൻ ഉദ്യോഗസ്ഥർ ശ്രമിക്കുകയാണ്.
Anclote River flooding in Pasco County. Overtaking an apartment complex here today causing evacuations a day+ after the storm. Heavy rainwater making its way to the Gulf. pic.twitter.com/wUW56N7lCt
— Mike's Weather Page (@tropicalupdate) October 11, 2024
ചുഴലിക്കാറ്റ് കടന്നപോയ ശേഷമാണ് പല മരണങ്ങളും സംഭവിച്ചിട്ടുള്ളത്. വീടുകളിലേക്ക് തിരികെ എത്തുന്നവർ മുൻകരുതൽ എടുക്കണമെന്ന് ഫ്ലോറിഡ ഗവർണർ റോൺ ഡിസാൻ്റിസ് ആവശ്യപ്പെട്ടു.
” സുരക്ഷ ഉറപ്പാക്കുന്നതുവരെ വീട്ടിലേക്ക് പോകരുത്, നിങ്ങളുടെ വീടിരിക്കുന്ന സ്ഥലം സുരക്ഷിതമാണെന്ന് പ്രാദേശിക ഉദ്യോഗസ്ഥർ പറയുമ്പോൾ മാത്രമേ വീട്ടിലേക്ക് മടങ്ങാവൂ” എന്ന് ഫെഡറൽ എമർജൻസി മാനേജ്‌മെൻ്റ് ഏജൻസി പറയുന്നു.
വെള്ളപ്പൊക്കമുള്ള ഒരു റോഡ് നിങ്ങൾ കാണുകയാണെങ്കിൽ ദയവുചെയ്ത് അതിലൂടെ വാഹനം ഓടിക്കരുത്. വേഗം തന്നെ തിരികെ മടങ്ങണം.
വീട്ടിലേക്ക് പോകുന്നത് വളരെ അപകടകരമാണെങ്കിൽ, അമേരിക്കൻ റെഡ് ക്രോസ് അല്ലെങ്കിൽ സാൽവേഷൻ ആർമി വെബ്സൈറ്റുകളിൽ നിങ്ങളുടെ പ്രദേശത്ത് തുറന്ന ഷെൽട്ടറുകൾക്കായി തിരയുക. അതിനായി നിങ്ങൾക്ക് FEMA മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
Massive electrical sparks fly across power lines in Kenner, Louisiana. This phenomenon was caused by power surges following transformer failures. #miltonhurricane #Milton2024 #Milton #MiltonFlorida #HurricaneMilton #HurricanMilton #Hurricane #Florida #FloridaStorm #Strom #Flood… pic.twitter.com/SgYHHQED8I
— FazaL (@real_fazal) October 10, 2024
തിരികെ വീട്ടിലെത്തിയാൽ അതീവ ജാഗ്രത പാലിക്കുക: പൊട്ടിയ വൈദ്യുതി കണക്ഷനുകൾ, വാതക ചോർച്ച, കേടുപാടുകൾ എന്നിവ പരിശോധിക്കുക. പൊട്ടിയ വൈദ്യുതി ലൈനുകളിലോ അതുകിടക്കുന്ന വെള്ളക്കെട്ടിലോ ആരും തൊടരുത്. വീടുകളിലെ ജനറേറ്റർ ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കുക.
വൈദ്യുതി ഇല്ലെങ്കിൽ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഫ്ലാഷ്‌ലൈറ്റ് കരുതുക. വീട്ടിൽ കയറുന്നതിനു മൻപ് തന്നെ ഫ്ളാഷ് ലൈറ്റ് ഓൺ ചെയ്യണം കാരണം വീട്ടിൽ വാതക ചോർച്ചയുണ്ടെങ്കിൽ ലൈറ്റ് ഓൺചെയ്യുമ്പോൾ തീപിടിക്കാൻ സാധ്യതയുണ്ട്.
വെള്ളപ്പൊക്കത്തിൽപ്പെട്ട് ദിവസങ്ങളോളം വീട് അടച്ചിട്ടിരിക്കുകയാണെങ്കിൽ, നിങ്ങളുടെ വീട്ടിലെ പൂപ്പൽ വൃത്തിയാക്കണം, ഈർപ്പം പ്രശ്നമില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്.വൈദ്യുതി ഉപയോഗിച്ചോ അല്ലാതെയോ പൂപ്പൽ വളർച്ച ഇല്ലാതാക്കണം.
കൗണ്ടി തിരിച്ചുള്ള മരണസംഖ്യ:
സെൻ്റ് ലൂസി കൗണ്ടി: 6
പിനെല്ലസ് കൗണ്ടി: 2
വോലൂസിയ കൗണ്ടി: 4
സിട്രസ് കൗണ്ടി: 1
ഹിൽസ്ബറോ കൗണ്ടി: 1
പോൾക്ക് കൗണ്ടി: 2
ഓറഞ്ച് കൗണ്ടി: 1
At least 17 people have died in Milton rescue works are going on















