ട്രംപിന്റെ ‘തൊപ്പിയില്‍’ ബൈഡന്‍; ‘ഐക്യ’മെന്ന് വൈറ്റ് ഹൗസ്‌

വാഷിംഗ്ടണ്‍: 2001 സെപ്റ്റംബര്‍ 11ന് അമേരിക്കയെ നടുക്കിയ ഭീകരാക്രമണത്തിന്റെ വാര്‍ഷികത്തില്‍ പ്രസിഡന്റ് ജോ ബൈഡന്റെ ചിത്രം വൈറല്‍. ഡോണാള്‍ഡ് ട്രംപിന്റെ ചുവന്ന തൊപ്പികളില്‍ ഒന്ന് ധരിച്ച് നില്‍ക്കുന്ന ജോ ബൈഡന്റെ ദൃശ്യങ്ങളാണ് സൈബറിടത്തില്‍ അതിവേഗം പടര്‍ന്നത്. എന്നാലിത് ‘ഐക്യത്തിന്റെ’ പ്രകടനമാണെന്ന വിശദീകരണവുമായി വൈറ്റ് ഹൗസ് രംഗത്തെത്തി.

പെന്‍സില്‍വാനിയയില്‍ വെച്ച് അനുസ്മരണ പരിപാടികളില്‍ പങ്കെടുക്കവെ ഒരാള്‍ ട്രംപിന്റെ തൊപ്പി ധരിച്ചിരിക്കുന്നതുകണ്ട ബൈഡന്‍ അതുവാങ്ങി നോക്കുകയും കൂട്ടത്തിലുണ്ടായിരുന്നവര്‍ തൊപ്പി വയ്ക്കാന്‍ പറഞ്ഞതോടെ ബൈഡന്‍ തൊപ്പി തലയില്‍ വയ്ക്കുകയുമായിരുന്നു. ‘ട്രംപ് 2024’ എന്നെഴുതിയ തൊപ്പി ധരിച്ച ജോ ബൈഡന്റെ വീഡിയോയും ചിത്രങ്ങളും പെട്ടെന്ന് വൈറലാകുകയായിരുന്നു.

ചിത്രം വൈറലായതോടെ, നിരവധി പേര്‍ കമന്റുമായി എത്തി. ‘ഇന്നലെ രാത്രിയിലെ സംവാദത്തില്‍ കമല മോശമായി പെരുമാറിയതിനാലാണ് ബൈഡന്‍ തൊപ്പി ധരിച്ചതെന്ന് ട്രംപ് അനുകൂലികള്‍ പരിഹസിച്ചു. ബൈഡന്റെ ധൈര്യത്തെ പുകഴ്ത്തിയും ചിലരെത്തി.

More Stories from this section

family-dental
witywide