നാല് പതിറ്റാണ്ട് നീണ്ടുനിന്ന ലൈംഗികാതിക്രമം; കാനഡയിൽ ശതകോടീശ്വരനായ 91കാരൻ അറസ്റ്റിൽ

ഒട്ടാവ: കനേഡിയൻ ശതകോടീശ്വരൻ ഫ്രാങ്ക് സ്‌ട്രോനാച്ചിനെ ബലാത്സംഗം, ലൈംഗികാതിക്രമം എന്നീ കുറ്റങ്ങൾക്ക് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. എലൈറ്റ് ടൊറൻ്റോ പ്രാന്തപ്രദേശമായ അറോറയിൽ നിന്നാണ് 91 കാരനായ വ്യവസായിയെ അറസ്റ്റ് ചെയ്തത്.

1980 മുതൽ 2023 വരെ നീണ്ടുനിന്ന കാലയളവിൽ ലൈംഗികാതിക്രമങ്ങൾ നടന്നതായി പീൽ റീജിയണൽ പോലീസ് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

“ഫ്രാങ്ക് സ്ട്രോനാച്ചിനെ അറസ്റ്റ് ചെയ്യുകയും ബലാത്സംഗം, സ്ത്രീകളെ അസഭ്യം പറയൽ, ലൈംഗികാതിക്രമം, നിർബന്ധിതമായി തടവിൽ നിർത്തൽ എന്നിവയുൾപ്പെടെ അഞ്ച് ക്രിമിനൽ കുറ്റങ്ങൾ ചുമത്തുകയും ചെയ്തു,” പോലീസ് പറഞ്ഞു.

പ്രസക്തമായ എന്തെങ്കിലും വിവരങ്ങൾ ഉണ്ടെങ്കിൽ പൊതുജനങ്ങൾ മുന്നോട്ട് വരണമെന്നും പൊലീസ് അഭ്യർത്ഥിച്ചു.

വാഹന നിർമ്മാതാക്കൾക്കുള്ള ഭാഗങ്ങൾ നിർമ്മിക്കുന്ന കാനഡയിലെ മാഗ്ന ഇൻ്റർനാഷണലിൻ്റെ സ്ഥാപകനായ സ്ട്രോനാച്ചിനെ ഉപാധികളോടെ വിട്ടയച്ചതായും പിന്നീട് ബ്രാംപ്ടണിലെ ഒൻ്റാറിയോ കോടതിയിൽ ഹാജരാകുമെന്നും പോലീസ് അറിയിച്ചു.

തനിക്കെതിരെ ചുമത്തിയ കുറ്റകൃത്യങ്ങളെല്ലാം സ്ട്രൊനാച്ച് നിഷേധിക്കുന്നതായി അദ്ദേഹത്തിന്റെ അഭിഭാഷകൻ വ്യക്തമാക്കി.

More Stories from this section

family-dental
witywide