അർബുദത്തെ അതിജീവിച്ചതായി വെളിപ്പെടുത്തി വനേസ്സ ട്രംപ്; ബ്രെസ്റ്റ് ക്യാൻസർ ചികിത്സ വിജയകരമെന്ന വീഡിയോയുമായി മകൾ കായ് ട്രംപ്

വാഷിംഗ്ടൺ: ഡോണൾഡ് ട്രംപ് ജൂനിയറുടെ മുൻ ഭാര്യ വനേസ്സ ട്രംപ് തനിക്ക് കാൻസർ പൂർണ്ണമായി ഭേദമായതായി വെളിപ്പെടുത്തി. ഈ വർഷത്തിന്‍റെ തുടക്കത്തിൽ സ്തനാർബുദത്തിന് ചികിത്സ ആരംഭിച്ച വനേസ്സ, താൻ ഇപ്പോൾ കാൻസർമുക്തയാണെന്ന് വെള്ളിയാഴ്ചയാണ് വെളിപ്പെടുത്തിയത്. മകൾ കായ് ട്രംപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഈ സന്തോഷവാർത്ത പുറത്തുവന്നത്. വീഡിയോയിൽ അമ്മയെ കെട്ടിപ്പിടിച്ചുകൊണ്ട് കായ് ട്രംപ് സന്തോഷം പങ്കുവെക്കുന്നത് കാണാമായിരുന്നു.

സ്തനാർബുദത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനാണ് ഈ വാർത്ത പങ്കുവെക്കുന്നതെന്ന് കായ് ട്രംപ് വീഡിയോയുടെ അടിക്കുറിപ്പിൽ എഴുതി. ഒക്ടോബർ മാസം സ്തനാർബുദ അവബോധ മാസമായി ആചരിക്കുന്ന വേളയിൽ, രോഗത്തെക്കുറിച്ചുള്ള ബോധവൽക്കരണവും നേരത്തെയുള്ള കണ്ടെത്തലിന്റെ പ്രാധാന്യവും വ്യക്തമാക്കുന്നതിനാണ് ഇത്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മൂന്നാമത്തെ സർജൻ ജനറൽ നോമിനിയും റേഡിയോളജിസ്റ്റുമായ ഡോ. നിക്കോൾ സാഫിയറുമായി വനേസ്സയും കായ് ട്രംപും ചേർന്ന് നടത്തിയ ചർച്ചയും വീഡിയോയിലുണ്ട്.

കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് തനിക്ക് രോഗബാധ സ്ഥിരീകരിച്ച വിവരം വനേസ്സ അറിയുന്നത്. തുടർന്ന് മെയ് 20-ന് അവർ ഈ വിവരം ആദ്യമായി പരസ്യപ്പെടുത്തിയിരുന്നു. മെഡിക്കൽ സംഘത്തിന്റെ നേതൃത്വത്തിൽ ചികിത്സാ പദ്ധതികൾ ആരംഭിച്ചതായും തുടർന്ന് ശസ്ത്രക്രിയയ്ക്കു വിധേയയായതായും അവർ വ്യക്തമാക്കിയിരുന്നു. അൻപത് വയസ്സിന് താഴെയുള്ള സ്ത്രീകളിൽ സ്തനാർബുദ കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, പരിശോധന നടത്തേണ്ട പ്രായപരിധി അൻപതിൽ നിന്ന് നാൽപതായി കുറച്ചിട്ടുണ്ടെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

More Stories from this section

family-dental
witywide