തിരിച്ചടികള്‍ക്കുമേല്‍ തിരിച്ചടി : കെജ്രിവാളിനെ ജയിലിലെത്തി അറസ്റ്റുചെയ്ത് സി.ബി.ഐ

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത് സിബിഐ. കീഴ്ക്കോടതി തനിക്ക് അനുവദിച്ച ജാമ്യം റദ്ദാക്കിയ ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെ കെജ്രിവാളിന്റെ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് സിബിഐ നീക്കം.

അരവിന്ദ് കെജ്രിവാളിനെ സിബിഐ നാളെ വിചാരണ കോടതിയില്‍ ഹാജരാക്കും. തിങ്കളാഴ്ച സിബിഐ തിഹാര്‍ ജയിലില്‍ എത്തി എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കേസില്‍ കെജ്രിവാളിന്റെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

മദ്യ നയ അഴിമതി കേസില്‍ മാര്‍ച്ചില്‍ അറസ്റ്റിലായതോടെ മൂന്നുമാസമായി കെജ്രിവാള്‍ തിഹാര്‍ ജയിലിലാണ്. ഇതിനിടെ തിരഞ്ഞെടുപ്പ് പ്രചരണം ചൂണ്ടിക്കാട്ടി 21 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. വോട്ടെടുപ്പ് കഴിഞ്ഞ് ജൂണ്‍ 2 ന് തിരികെ ജയിലില്‍ എത്തിയിരുന്നു.