പക്ഷാഘാതം; മധ്യവയസ്കരിൽ മരണ നിരക്ക് വർധിച്ചതായ് സിഡിസി റിപ്പോർട്ട്

ന്യൂയോർക്ക്: സമീപകാലത്ത് 45 നും 64 നും ഇടയിൽ പ്രായമുള്ളവർ പക്ഷാഘാതം മൂലം മരിക്കുന്നതായ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) റിപ്പോർട്ട്. തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുമ്പോഴോ തലച്ചോറിൽ പെട്ടെന്ന് രക്തസ്രാവമുണ്ടാകുമ്പോഴോ ആണ് സ്ട്രോക്ക് സംഭവിക്കുന്നത്. ഉടൻ തന്നെ ചികിത്സനൽകിയില്ലെങ്കിൽ മസ്തിഷ്ക ക്ഷതം, ദീർഘകാല വൈകല്യം അല്ലെങ്കിൽ മരണം എന്നിവയിലേക്ക് നയിക്കാൻ സാധ്യതയുണ്ട്.

2002 മുതൽ 2012നുമിടയിൽ പക്ഷാഘാതത്തെ തുടർന്നുള്ള മരണ നിരക്ക് കുറവാണ്. അതേസമയം 2012 നും 2019 നും ഇടയിൽ മരണനിരക്ക് 7 ശതമാനമാണ് വർധിച്ചത്. 2021ൽ ഇത് 12 ശതമാനമായ് ഉയർന്നതായും സിഡിസിയുടെ പുതിയ റിപ്പോർട്ടിൽ പറയുന്നു. 2022-ഓടെ പുരുഷന്മാരിൽ സ്ട്രോക്ക് മരണനിരക്ക് രണ്ട് ശതമാനം കുറഞ്ഞു. എന്നാൽ സ്ത്രീകൾളിൽ കാര്യമായി മാറ്റം സംഭവച്ചിട്ടില്ല.

പ്രമേഹം, പൊണ്ണത്തടി, ഹൈപ്പർലിപിഡീമിയ (ഉയർന്ന കൊളസ്‌ട്രോൾ) എന്നിവ മധ്യവയസ്‌കരിൽ വർധിച്ചിട്ടുണ്ട്. അതുപോലെ തന്നെ മോശം ജീവിതശൈലി, മദ്യപാനം, അനാരോഗ്യകരമായ ഭക്ഷണക്രമം, ശാരീരിക നിഷ്‌ക്രിയത്വം എന്നിവയാണ് ഇതിന് പിന്നിലെ പ്രധാന കാരണങ്ങളെന്ന് വിദഗ്ധർ പറയുന്നു.

More Stories from this section

family-dental
witywide