
വാഷിംഗ്ടൺ: രണ്ട് വർഷം മുമ്പ് തെക്കൻ കാലിഫോർണിയയിലെ ഒരു സിറ്റി കൗൺസിൽ തിരഞ്ഞെടുപ്പിൽ ഒരു രാഷ്ട്രീയക്കാരൻ്റെ പ്രചാരണ മാനേജരായി സേവനമനുഷ്ഠിച്ച ചൈനീസ് പൗരനെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. ചൈനീസ് ചാരൻ എന്ന് ആരോപിച്ചാണ് അറസ്റ്റ്. യാവോണിംഗ് മൈക്ക് സൺ (64) എന്ന ചൈനീസ് പൗരനാണ് അറസ്റ്റിലായത്. യുഎസിലെ പ്രാദേശിക തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കാൻ ചൈനീസ് സർക്കാർ നിരവധി പേരുള്ള ഒരു ശൃംഖല വളർത്തിയെടുത്തിട്ടുണ്ടെന്ന ആശങ്കകൾ ഉയരുന്ന സമയത്താണ് സണിൻ്റെ അറസ്റ്റ്.
സെൻട്രൽ ഡിസ്ട്രിക്റ്റ് ഓഫ് കാലിഫോർണിയയിലെ യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിൽ ചൊവ്വാഴ്ച സമർപ്പിച്ച പരാതി പ്രകാരം, ചൈനീസ് സർക്കാരിൻ്റെ ഏജൻ്റായി പ്രവർത്തിച്ചതിന് കഴിഞ്ഞ മാസം 20 മാസം തടവിന് ശിക്ഷിക്കപ്പെട്ട ചെൻ ജുനുമായി ഇപ്പോൾ പിടിയിലായ സൺ ഗൂഢാലോചന നടത്തിയതായി ആരോപിക്കപ്പെടുന്നു.
Chinese national charged for acting as Beijing’s agent










