കങ്കണയെ മര്‍ദിച്ച സിഐഎസ്എഫ് കോണ്‍സ്റ്റബിളിനെ ബംഗളൂരു യൂണിറ്റിലേക്ക് മാറ്റി: റിപ്പോര്‍ട്ട്

ബെംഗളൂരു: എയര്‍പോര്‍ട്ടില്‍വെച്ച് ബോളിവുഡ് താരവും എം.പിയുമായ കങ്കണ റണാവത്തിനെ തല്ലിയ തല്ലിയ സസ്‌പെന്‍ഷനിലുള്ള സിഐഎസ്എഫ് കോണ്‍സ്റ്റബിള്‍ കുല്‍വിന്ദര്‍ കൗറിനെ സ്ഥലം മാറ്റി. കര്‍ണാടക സിഐഎസ്എഫിന്റെ പത്താം ബറ്റാലിയനിലേക്കാണ് കുല്‍വിന്ദറിനെ മാറ്റിയത്.

അതേസമയം, കുല്‍വിന്ദറിനെതിരായ അന്വേഷണം തുടരുകയാണെന്നും അന്തിമ റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍നടപടിയുണ്ടാകുമെന്നും സിഐഎസ്എഫ് വ്യക്തമാക്കി. സംഭവത്തിന് തൊട്ടുപിന്നാലെ ജൂണ്‍ 6 ന് കുല്‍വിന്ദറിനെ സസ്പെന്‍ഡ് ചെയ്തിരുന്നു.

സിഐഎസ്എഫ് പരാതിയില്‍ കോണ്‍സ്റ്റബിളിനെതിരെ എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവം നടന്നയുടനെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് യുവതിയെ യൂണിറ്റിലേക്ക് മാറ്റിയതെന്നും അവര്‍ പറഞ്ഞു.

ഒരു സീനിയര്‍ കമാന്‍ഡന്റ് റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അന്വേഷണം നടത്തുന്നതെന്നും അന്ന് വിമാനത്താവളത്തിലുണ്ടായിരുന്ന അവരുടെ സഹപ്രവര്‍ത്തകര്‍, ഷിഫ്റ്റ് ഇന്‍-ചാര്‍ജ്, ചില എയര്‍ലൈന്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെ മൊഴികള്‍ രേഖപ്പെടുത്തി വരികയാണെന്നും വൃത്തങ്ങള്‍ അറിയിച്ചു.