
ഡാളസ് : ഡാളസ് കേരള അസോസിയേഷനും ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്ററും സംയുക്തമായി സംഘടിപ്പിച്ച ഇന്‍ഡോര്‍ സോക്കര്‍ മത്സരത്തില്‍ ഡാളസ് ഡൈനാമോസ് ചാമ്പ്യന്മാരായി ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ നിശ്ചിത സമയത്തില്‍ ഇരുവരും തുല്യ ഗോളുകള്‍ നേടിയതിനെ തുടര്‍ന്ന് നടന്ന ഷൂട്ട് ഔട്ടില്‍ എ എസ് എ ഡാളസിനെയാണ് ഡാലസ് ഡൈനാമോസ് പരാജയപ്പെടുത്തിയത്.

17 ന് മെസ്‌കീറ്റ് ഇന്‍ഡോര്‍ സോക്കര്‍ സ്റ്റേഡിയത്തില്‍ രാവിലെ 8 ന് ആരംഭിച്ച് രാത്രി ഒമ്പതുവരെ നീണ്ട മത്സരങ്ങളില്‍ എട്ടു ടീമുകളാണ് ഏറ്റുമുട്ടിയത്. വിജയികള്‍ക്ക് ജോസഫ് ചാണ്ടി എവര്‍റോളിങ് ട്രോഫി പ്രസിഡന്റ് പ്രദീപനാഗനൂലില്‍, ഷിജു അബ്രഹാം എന്നിവര്‍ കൈമാറി. അസോസിയേഷന്‍ സെക്രട്ടറി മഞ്ജിത് കൈനിക്കര, ദീപക് മഠത്തില്‍, സുബി ഫിലിപ്പ്, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
(വാര്‍ത്ത: പി.പി ചെറിയാന്‍)















