ഹംഗര്‍ ഗെയിംസ് താരം ഡൊണാള്‍ഡ് സതര്‍ലാന്‍ഡ് വിടവാങ്ങി, അന്ത്യം ആത്മകഥ പുറത്തിറങ്ങാനിരിക്കെ

ന്യൂയോര്‍ക്ക്: ഡോണ്ട് ലുക്ക് നൗ, ദ് ഹംഗര്‍ ഗെയിംസ്… തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ തന്നിലേക്ക് ആകര്‍ഷിച്ച കാനഡയിലെ ഏറ്റവും പ്രതിഭാധനനായ നടന്മാരില്‍ ഒരാളായ ഡൊണാള്‍ഡ് സതര്‍ലാന്‍ഡ് അന്തരിച്ചു. 88ാം വയസിലായിരുന്നു അന്ത്യം. 1960 മുതല്‍ 2020 വരെ നീണ്ടുനിന്ന കരിയറിനുടമായിരുന്നു അദ്ദേഹം. ആത്മകഥയായ ‘മെയ്ഡ് അപ് ബട്ട് സ്റ്റില്‍ ട്രൂ’ ഇറങ്ങാനിരിക്കേയാണ് മരണം സംഭവിച്ചത്.

ആഴത്തിലുള്ള ശബ്ദവും തുളച്ചുകയറുന്ന നോട്ടം സമ്മാനിക്കുന്ന നീലക്കണ്ണുകളും കുസൃതി നിറഞ്ഞ പുഞ്ചിരിയുമുള്ള നടന്‍ 1970കളില്‍ ഹോളിവുഡിലെ സൂപ്പര്‍ താരങ്ങളിലൊരാളായിരുന്നു. ദ് ഹംഗര്‍ ഗെയിംസിലെ (2012) ഏകാധിപതി പ്രസിഡന്റ് സ്‌നോയുടെ വേഷത്തിലൂടെ അദ്ദേഹം രാജ്യാന്തര ശ്രദ്ധ നേടി.

ക്യാരക്ടര്‍, റൊമാന്റിക് വേഷങ്ങള്‍ മാത്രമല്ല, വില്ലന്‍ കഥാപാത്രങ്ങളെ വരെ വ്യത്യസ്തമായ ശൈലിയില്‍ അവതരിപ്പിച്ച് പ്രേക്ഷക പ്രീതി സമ്പാദിക്കാനും അദ്ദേഹത്തിനായി.

More Stories from this section

family-dental
witywide