
ചിക്കാഗോ : അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റായി ഡോ. ബോബി മുക്കാമല തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ (AMA) വാര്‍ഷിക മീറ്റിംഗിലാണ് മിഷിഗണിലെ ഫ്‌ലിന്റില്‍ നിന്നുള്ള ഓട്ടോളറിംഗോളജിസ്റ്റായ ഡോ. ബോബി മുക്കാമലയെ പ്രസിഡന്റായി തിരഞ്ഞെടുത്തത്. ജൂണ്‍ 11നു എഎംഎ പ്രസിഡന്റായി ചുമതലയേറ്റ ഡോ. ബ്രൂസ് സ്‌കോട്ടിന്റെ പിന്‍ഗാമിയായാണ് ഡോ. ബോബി എത്തുന്നത്. ഒരു വര്‍ഷത്തിന് ശേഷമായിരിക്കും പ്രസിഡന്റ് ഡോ. ബോബി ചുമതല ഏറ്റെടുക്കുക.
നിലവില്‍ എഎംഎ സബ്സ്റ്റന്‍സ് യൂസ് ആന്‍ഡ് പെയിന്‍ കെയര്‍ ടാസ്‌ക് ഫോഴ്സിന്റെ അധ്യക്ഷനാണ്. വൈദ്യശാസ്ത്രത്തിനും പൊതുജനാരോഗ്യത്തിനും വേണ്ടിയുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണം ഫ്‌ലിന്റ് ജല പ്രതിസന്ധിയുടെ സമയത്തും പകര്‍ച്ചവ്യാധി സമയത്തും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രകടമായിരുന്നു.
ഡോ. ബോബി മുക്കാമല മെഡിക്കല്‍ വിദ്യാഭ്യാസത്തിലും സാമൂഹിക സേവനത്തിലും വ്യാപൃതനാണ്. ഒബ്സ്റ്റട്രീഷ്യന്‍-ഗൈനക്കോളജിസ്റ്റായ അദ്ദേഹത്തിന്റെ ഭാര്യ ഡോ. നിത കുല്‍ക്കര്‍ണിയോടൊപ്പം അദ്ദേഹം ഫ്‌ലിന്റിലെ മിഷിഗണ്‍ സര്‍വകലാശാലയില്‍ എന്‍ഡോവ്ഡ് ഹെല്‍ത്ത് പ്രൊഫഷന്‍ സ്‌കോളര്‍ഷിപ്പുകള്‍ സ്ഥാപിച്ചു.
ബയോമെഡിക്കല്‍ എഞ്ചിനീയറായ നിഖില്‍, പൊളിറ്റിക്കല്‍ സയന്‍സില്‍ പിഎച്ച്ഡി കാന്‍ഡിഡേറ്റ് ആയ ദേവന്‍ എന്നിവരാണ് മക്കള്‍.
(വാര്‍ത്ത: പി.പി ചെറിയാന്‍)













