ജോയമ്മ ജേക്കബ് ഡാളസിൽ നിര്യാതയായി, സംസ്കാരം ഓഗസ്റ്റ് 8 ന്

ഡാളസ്: പുല്ലാട് ജേക്കബ് വർഗീസിന്റെ (തുണ്ടിയിൽ) ഭാര്യയും പുനലൂർ ഏലംബൽ കൊച്ചിട്ട്കാലയിൽ പരേതരായ സി. എം. വർഗീസിന്റെയും സോസമ്മയുടെയും മകളുമായ ജോയമ്മ ജേക്കബ് (ജോയ്സ് – 71) ഡാളസിൽ നിര്യാതയായി. ഓഗസ്റ്റ് 7 ന് വൈകിട്ട് 6:30 ന് ഗാർലണ്ടിലുള്ള ഐ പി സി ശാലോം ചർച്ചിൽ (IPC Shalom Church) പൊതുദർശനവും അനുസ്മരണ ശുശ്രൂഷയും നടക്കും. സംസ്കാര ശുശ്രൂഷകൾ ഓഗസ്റ്റ് 8 ന് രാവിലെ 9 മണിക്ക് റിച്ചാർഡ്സണിലെ ലോഫ്റ്റ് സിറ്റി ചർച്ച് (LOFT City Church) സെമിത്തേരിയിൽ നടക്കും.

മക്കൾ: ആൻ ചാക്കോ, ഐലിൻ ജേക്കബ്.
മരുമക്കൾ: പാസ്റ്റർ സാം ചാക്കോ (സീനിയർ പാസ്റ്റർ, ലോഫ്റ്റ് സിറ്റി ചർച്ച്) ക്രിസ്.
കൊച്ചുമക്കൾ: നിക്കോൾ, തിമോത്തി, മിക്കാ, അലെക്സിസ്, ജോർദാൻ.
സഹോദരങ്ങൾ: മാത്യു വർഗീസ് (കാനഡ), സാലി സണ്ണി (മുംബൈ).

Joyamma Jacob (71) Passes Away in Dallas; Funeral on August 8 Obituary

More Stories from this section

family-dental
witywide