ലണ്ടനിലെ യുഎസ് എംബസിക്ക് സമീപം സ്ഫോടനം, ഭീകരാക്രമണമാണോയെന്ന് പരിശോധിക്കുന്നു

ലണ്ടൻ: ലണ്ടനിൽ യുഎസ് എംബസിക്ക് പുറത്ത് സ്ഫോടനം നടന്നതായി റിപ്പോർട്ട്. സംഭവത്തിന് എംബസിയിലെ ജീവനക്കാരെയും മറ്റ് പൗരന്മാരെയും ഒഴിപ്പിച്ചതായി മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു. ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് സൂചന. സ്ഫോടനത്തിന് പിന്നിൽ ഭീകരാക്രമണമാണോ അതോ അപകടമാണോ എന്ന പരിശോധിക്കുകയാണ്. കൂടുതൽ വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

സെൻട്രൽ ലണ്ടനിലാണ് യുഎസ് എംബസി സ്ഥിതിചെയ്യുന്നത്. ന​ഗരത്തിലെ ഏറ്റവും സുരക്ഷിതമായ മേഖലയിലാണ് എംബസി നിലകൊള്ളുന്നത്. ഇവിടെ ഭീകരാക്രമണം സംഭവിക്കാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. എംബസിക്ക് സമീപമുള്ള മറ്റ് കെട്ടിടങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചതായി മെട്രോപൊളിറ്റൽ പൊലീസ് വ്യക്തമാക്കി. സുരക്ഷാ ഉദ്യോ​ഗസ്ഥരോട് സഹകരിക്കാൻ ജനങ്ങൾ തയ്യാറാകണമെന്നും അധികൃതർ നിർദേശിച്ചു. സ്ഫോടനത്തിന്റെ കാരണം അന്വേഷിച്ച് വരികയാണെന്ന് യുഎസ് എംബസി പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്.

യുക്രൈൻ-റഷ്യ സംഘർഷം, ഇസ്രായേൽ-ഹമാസ്-ഹിസ്ബുള്ള സംഘർഷവും നിലനിൽക്കുന്ന സാഹചര്യത്തിൽ കനത്ത ജാ​ഗ്രതയിലാണ് പൊലീസ്.

explode near US embassy in London

More Stories from this section

family-dental
witywide