ഫൊക്കാന ഡ്രീം ടീം മുന്നോട്ടു വച്ച കർമ പദ്ധതികൾ നടപ്പാക്കി തുടങ്ങിയതായി പ്രസിഡൻ്റ് സജിമോൻ ആൻ്റണി, ഫൊക്കാന മിഡ്‌വെസ്റ്റ് റീജൻ പ്രവർത്തനോദ്ഘാടനം മികച്ചതായി

ചിക്കോഗോ: വസുധൈവ കുടുംബകം എന്ന ഭാരതീയ ആദർശം അതേപടി നടപ്പിലാക്കുന്ന സംഘടനയാണ് ഫൊക്കാനയെന്നും ഫൊക്കാന ഒരുപാട് സ്വപ്നങ്ങളുള്ള ഒരു വലിയ കുടുംബമാണെന്നും ഫൊക്കാന പ്രസിഡൻ്റ് സജിമോൻ ആൻ്റണി. ഫൊക്കാനയുടെ മിഡ്‌വെസ്റ്റ് റീജന്റെ പ്രവർത്തന ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഫൊക്കാന കുടുംബത്തിലെ അംഗങ്ങൾ എല്ലാവരം പരസ്പരം ബഹുമാനിക്കുന്നവരും മറ്റുള്ളവരുടെ സൌഖ്യത്തിനായി പ്രവർത്തിക്കുന്നവരുമാണ്. അതിനു വേണ്ടി ഫൊക്കാനയുടെഡ്രീം ടീം മുന്നോട്ടുവച്ച നിരവധി കർമ്മ പദ്ധതികളുണ്ട്. അതു ഓരോന്നായി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. അതിലൊന്നാണ് ഫൊക്കാന മെഡിക്കൽ കാർഡ്. കേരളത്തിലെ 5 ആശുപത്രികളുമായി സഹകരിച്ചാണ് ഇതു നടപ്പാക്കുന്നത്. ഫൊക്കാന അംഗങ്ങളുടെ കേരളത്തിലുള്ള കുടുംബാംഗങ്ങൾക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കും. മറ്റൊന്ന് ഫൊക്കാന ക്ലബ് കാർഡാണ്. ഫൊക്കാന അംഗങ്ങൾക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കും. മറ്റൊരു വലിയ പദ്ധതി പത്തനംതിട്ടയിലെ ചിറ്റാറിൽ വരാൻ പോകുന്ന ഫൊക്കാന ഗ്ലോബൽ വില്ലേജാണ്. ഫൊക്കാന ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ തൻ്റെ ഭാര്യയുടെ ഓർമയ്ക്കായി അതിനാവശ്യമായ സ്ഥലം തരാമെന്ന് സമ്മതിച്ചു കഴിഞ്ഞു. ബാക്കി പ്രവർത്തനങ്ങൾക്ക് ആവശ്യമായ സാമ്പത്തിക സഹായം എല്ലാവരിൽ നിന്നും പ്രതീക്ഷിക്കുന്നതായും സജിമോൻ ആൻ്റണി പറഞ്ഞു. യുവാക്കളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ആവശ്യമായ നിരവധി പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ആശയവിനിമയ ശേഷി വളർത്താനുള്ള സ്പീച്ച് ക്ലബ് മറ്റൊരു സംരംഭമാണ്. മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷയില്ലാത്ത അമേരിക്കൻ മലയാളികളെ ഉദ്ദേശിച്ച് ഫൊക്കാന ക്ലിനിക്കുകൾ ആരംഭിക്കാനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണെന്ന് സജിമോൻ ആൻ്റണി പറഞ്ഞു.

ഫൊക്കാനയെ എന്നും ഹൃദയത്തോടു ചേർത്തു നിർത്തുന്ന മിഡ് വെസ്റ്റ് റീജനിലെ എല്ലാവരേയും അഭിവാദ്യം ചെയ്യുന്നുവെന്ന് ഫൊക്കാന മിഡ്‌വെസ്റ്റ് റീജൻ ആർവിപി സന്തോഷ് നായർ പറഞ്ഞു. ലോകം മുഴുവനുമുള്ള മലയാളികളുടെഹൃദയത്തിൽ കുടിയിരിക്കുന്ന ഫൊക്കാന എന്ന സംഘടന രൂപം കൊണ്ട് ഈ ചിക്കാഗോയിലാണ്. അവിടെ നിന്ന് നോർത്ത് അമേരിക്ക മുഴുവൻ പടർന്നു പന്തലിച്ച ഒരു പ്രസ്ഥാനമായി ഇതു വളർന്നു. ഇതിനെ തകർക്കാൻ ആർക്കും സാധ്യമല്ല. ഫൊക്കാനയുടെ പ്രസിഡൻ്റ് സജിമോൻ ആൻ്റണി ഏറ്റവും വിശ്വാസ്യതയുള്ള നേതാവാണെന്നും അതിനാൽ തന്നെ അദ്ദേഹം പറഞ്ഞ വാക്ക് പാലിച്ചിരിക്കുമെന്നും സന്തോഷ് നായർ പറഞ്ഞു. ഫൊക്കാനക്ക് ചിക്കാഗോയിലെ എല്ലാവരുടേയും പന്തുണയും അദ്ദേഹം അറിയിച്ചു.

എക്സിക്യൂട്ടിവ് വൈസ് പ്രസിഡൻ്റ് പ്രവീൺ തോമസ് സ്വാഗതം പറഞ്ഞു. അമേരിക്കയിലും കാനഡയിലുമുള്ള മലയാളികൾ നെഞ്ചോടു ചേർത്തുവച്ച ഈ സംഘടന വളർന്നു പന്തലിച്ചു, ഇപ്പോൾ 70ൽ അധികം സംഘടനകളുടെ കൂട്ടായ്മയാണിത്. ഫൊക്കാന എപ്പോൾ ആവശ്യപ്പെട്ടാലും വേദി വിട്ടുതരുന്ന ചിക്കാഗോയിലെ സെൻ്റ് മേരീസ് ക്നാനായ ചർച്ച് അധികൃതരേയും ചിക്കാഗോ റീജനെ ഒരുകുടക്കീഴിൽ നിർത്തുവാൻ അഹോരാത്രം പരിശ്രമിച്ച മുൻ ആർവിപി ഫ്രാൻസിസ് കിഴക്കേക്കുറ്റിൻ്റെ പ്രവർത്തനത്തേയും പ്രവീൺ സ്വാഗത പ്രസംഗത്തിൽ പരമാർശിച്ചു.

നവംബർ 22ന് വെള്ളിയാഴ്ച ചിക്കാഗോ  സെന്റ് മേരിസ്  ക്‌നാനായ കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ സന്തോഷ് നായർ അധ്യക്ഷനായിരുന്നു. ചിക്കാഗോയിലെയും ഇതര മിഡ്‌വെസ്റ്റ് റീജൻ സംസ്ഥാനങ്ങളിലെയും മലയാളി സംഘടനകളുടെ ഭാരവാഹികളും ഫൊക്കാനയുടെ പഴയതും പുതിയതുമായ നിരവധി സഹകാരികളും സമ്മേളനത്തിൽ പങ്കെടുത്തു.

സജിമോൻ ആൻ്റണിയുടെ നേതൃത്വത്തിലുള്ള ഫൊക്കാനയ്ക്ക് എല്ലാ ആശംസകളും നേരുന്നതായി ഫൈനാൻസ് കമ്മിറ്റി ചെയർമാനും മുൻ എക്സ്യൂട്ടിന് വൈസ് പ്രസിഡൻ്റുമായ ജെയ്ബു കുളങ്ങര അറിയിച്ചു.

ഫൊക്കാന പുതിയ ഭരണ സമിതിയുടെ കീഴിൽ മികച്ച പ്രവർത്തനമാണ് നടത്തുന്നത് എന്ന് ട്രസ്റ്റി ബോർഡ് വൈസ് ചെയർമാൻ സതീശൻ നായർ പറഞ്ഞു. സജിമോൻ ആൻ്റണി തുടങ്ങി വച്ച മെഡിക്കൽ കാർഡ് പദ്ധതി ഏറെ ഗുണകരമാണെന്നും എ ല്ലാവരും ഇതു പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

ഫൊക്കാനയുടെ സ്ഥാപക ട്രഷററും ട്രസ്റ്റി ബോർഡ് അംഗവുമായ തോമസ് കെ തോമസ് പിന്തുണയും ആശംസകളുമായി ചിക്കാഗോയിൽ എത്തി . 42 വർഷമായി ഫൊക്കാനയുടെ ഒപ്പം യാത്ര ചെയ്യുന്നു. ഇപ്പോഴും ഫൊക്കാന എന്നത് ശക്തമായ വികാരമാണ്. പുതിയ പ്രസിഡൻ്റ് സജിമോനെ കുറിച്ച് അഭിമാനം മാത്രമേയുള്ളു. പുതിയ ടീമിനോട് സഹകരിക്കാം , വേണ്ട സഹായം നൽകാം, പ്രചോദനം നൽകാം. ഫൊക്കാനയെ കുറിച്ച് കൂടുതൽ അറിയാത്തവരാണ് ഫൊക്കാനയെ വിമർശിക്കുന്നത് , അദ്ദേഹം പറഞ്ഞു.

ഫൊക്കാന യുവജന പ്രതിനിധി വരുൺ നായർ ഫൊക്കാനയുടെ പ്രവർത്തനങ്ങൾക്കു മുന്നിലുണ്ടാവുമെന്നും എല്ലാവരുടേയും പിന്തുണ വേണമെന്നും പറഞ്ഞു.

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കക്കു വേണ്ടി എൻആർഐ റിപ്പോർട്ടർ ചീഫ് എഡിറ്റർ ബിജു കിഴക്കേക്കുറ്റ് ചടങ്ങിൽ സന്നിഹിതനായിരുന്നു. പുതിയ ഭരണ സമിതിയുടെ പ്രവർത്തനങ്ങൾ മികച്ചതാണെന്നും എല്ലാവരേയും ഐക്യത്തോടെ മുന്നോട്ടുകൊണ്ടുപോകാനുള്ള പ്രസിഡൻ്റ് സജിമോൻ ആൻ്റണിയുടെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതായും ബിജു കിഴക്കേക്കുറ്റ് പറഞ്ഞു.

അടുത്ത തലമുറയ്ക്ക് കേരളീയ പൈതൃകവും സംസ്കാരവും കൈമാറുന്നതിനു വേണ്ടിയുള്ള ഫൊക്കാന പ്രവർത്തനം വിലമതിക്കുന്നതാണെന്ന് ചിക്കാഗോ ഗീതാ മണ്ഡലം പ്രസിഡൻ്റ് ആനന്ദ് പ്രഭാകർ പറഞ്ഞു.

ബ്രദേഴ്സ് ക്ലബ് മുൻ പ്രസിഡൻ്റും ചിക്കാഗോ മലയാളി അസോസിയേഷൻ മുൻ പ്രസിഡൻ്റുമായ ടോമി അമ്പനാട്ട് ഫൊക്കാനയക്ക് അഭിവാദ്യങ്ങളും പിന്തുണയും ഭാവുകങ്ങളും അർപ്പിച്ചു.

ഐഎംഎ പ്രസിഡൻ്റ്ും ഫൊക്കാന വിമൻസ് ഫോറം അംഗവുമായ ഡോ . സുനീന ചാക്കോ ആശംസകൾ അർപ്പിച്ചു. കൂട്ടായ്മയും ഒരുമയും ടീം വർക്കുമാണ് ഫൊക്കാനയുടെ വിജയമെന്ന് ഡോ. സുനീന പറഞ്ഞു .

മികച്ച ടീമാണ് ഫൊക്കാനയുടേത്, വളരെയേറെ നല്ലപ്രവർത്തനങ്ങൾ വിവിധ മേഖലയിൽ കാഴ്ചവയ്ക്കാൻ ഈ ടീമിനു കഴിയുമെന്ന് ഉറപ്പാണെന്ന് ചിക്കാഗോ മലയാളി അസോസിയേഷൻ ജന. സെക്രട്ടറി ആൽവിൻ ഷുക്കൂർ പറഞ്ഞു.

ചിക്കാഗോ കേരള അസോസിയേഷൻ പ്രസിഡൻ്റ് ആൻ്റോ കവലക്കൽ, ഇല്ലിനോയ് സംസ്ഥാന പ്രതിനിധി കെവിൻ ഓലിക്കൽ, ഫൊക്കാന ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ചിക്കാഗോ പ്രസിഡൻ്റ് സുശീൽ കുമാർ, ഫാ . സിജു മുടക്കോടിയിൽ, ഫ്രാൻസിസ് കിഴക്കേക്കൂറ്റ്, ഫോമ പ്രസിഡൻ്റ് ജോൺസൺ കണ്ണൂക്കാടൻ, ബിന്ദു കൃഷണൻ, സണ്ണിവള്ളിക്കുളം,ജോർജ് പണിക്കർ, ബൈജു കണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു. സെറാഫിൻ ബിനോയ് ഗാനം ആലപിച്ചു.

FOKANA Midwest Region Inauguration of Activities

More Stories from this section

family-dental
witywide