രണ്ടാംഘട്ട ചർച്ച വരുന്നു? ആണവസ്വപ്‌നം 20വർഷത്തേക്ക് നിർത്തിവെക്കണമെന്ന് അമേരിക്ക; അഞ്ച് വർഷത്തേക്ക് തയ്യാറെന്ന് ഇറാൻ

ഇറാനും യുഎസും തമ്മിൽ പാകിസ്താനിൽ നടന്ന ചർച്ചകളിൽ പ്രധാന തടസ്സം ഇറാന്റെ ആണവ പ്രവർത്തനങ്ങളിലെ അഭിപ്രായവ്യത്യാസമായിരുന്നു എന്ന് റിപ്പോർട്ട്. ഇറാന്റെ യുറേനിയം സമ്പുഷ്‌ടീകരണം മരവിപ്പിക്കുന്നതിന്റെ കാലപരിധി സംബന്ധിച്ചായിരുന്നു പ്രധാന തർക്കമെന്നാണ് ഇരുരാജ്യത്തേയും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇറാന്റെ യുറേനിയം സമ്പുഷ്‌ടീകരണം 20 വർഷത്തേക്ക് മരവിപ്പിക്കാൻ യുഎസ് നിർദ്ദേശിച്ചെങ്കിലും അഞ്ചു വർഷത്തേക്ക് മാത്രമേ ഇറാൻ ഇതിന് സമ്മതം അറിയിച്ചത്. ശുദ്ധീകരിച്ച യുറേനിയം ദുർബലമാക്കാമെന്ന് ഇറാൻ പറഞ്ഞെങ്കിലും യുഎസ് അത് നിരസിച്ചതായും റിപ്പോർട്ടിൽ പറയുന്നു. പിന്നീട് അത് വീണ്ടും സമ്പുഷ്‌ടീകരിക്കാൻ സാധിക്കുമെന്നാണ് യുഎസ് തടസ്സമായി പറഞ്ഞത്. രണ്ട് ഇറാനിയൻ ഉദ്യോഗസ്ഥരേയും ഒരു യുഎസ് ഉദ്യോഗസ്ഥനേയും ഉദ്ധരിച്ചാണ് ന്യൂയോർക്ക് ടൈംസിൻ്റെ റിപ്പോർട്ട്. അതേസമയം ചർച്ച തുടരാനുള്ള സാധ്യതയും യുഎസ് ഉദ്യോഗസ്ഥർ നൽകി.

ഇതിൻ്റെ ഭാഗമായി പാകിസ്‌താൻ രണ്ടാം ഘട്ട ചർച്ചയ്ക്ക് ഇരുരാജ്യങ്ങളേയും ക്ഷണിച്ചു. തുർക്കിയുടെയും ഈജിപ്തിന്റെയും പിന്തുണയോടെയാണ് പാകിസ്‌താൻ രണ്ടാം ഘട്ട ചർച്ചയ്ക്ക് തയ്യാറെടുക്കുന്നതെന്ന് പാക് മാധ്യമങ്ങൾ പറയുന്നു. യുഎസും ഇറാനും തമ്മിലുള്ള രണ്ടാഴ്ചത്തെ വെടിനിർത്തൽ അവസാനിക്കുന്നത് മുമ്പായി ചർച്ച നടത്താനാണ് നീക്കം. വെടിനിർത്തൽ നീട്ടുക എന്നതാകും ഈ ചർച്ചയിൽ മുഖ്യ അജണ്ട. കഴിഞ്ഞ ദിവസം പാക് ഫെഡറൽ കാബിനറ്റ് യോഗത്തിൽ തർക്കങ്ങളിലെ തടസ്സങ്ങൾ പരിഹരിക്കാൻ ശ്രമം നടത്തുന്നുണ്ടെന്ന് പാകിസ്‌താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് അറിയിച്ചിരുന്നു.

Negotiations between the United States and Iran are currently focused on a potential second round of talks to end the ongoing 2026 conflict, with a major sticking point being the duration of a proposed freeze on Iran’s nuclear activities

More Stories from this section

family-dental
witywide