വിവാഹ ദിനത്തിൽ തർക്കം മൂത്തു! വിവാഹ സഹായിയെ എസ് യു വി ഇടിച്ച് കൊലപ്പെടുത്തി, അമേരിക്കൻ നവദമ്പതികൾ അറസ്റ്റിൽ

വാഷിംഗ്ടൺ: അമേരിക്കയിൽ വിവാഹാ ദിനത്തിൽ വിവാഹ സഹായിയെ കൊലപ്പെടുത്തിയ നവദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹ ദിനത്തിലെ തർക്കത്തിനൊടുവിൽ സഹായത്തിനെത്തിയ യുവാവിനെ നവദമ്പതികൾ എസ് യു വി ഇടിച്ച് കൊലപ്പെടുത്തിയ കുറ്റത്തിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. ജെയിംസ് ഡഗ്ലസ് ഷിറയും (22) അദ്ദേഹത്തിൻ്റെ വധു സവാന നിക്കോൾ കോളിയറും (21) ആഗസ്റ്റ് 30 ന് ഫ്ലിൻ്റ് പിസേറിയയിൽ തങ്ങളുടെ വിവാഹ ദിനം ആഘോഷിക്കുകയായിരുന്നു, ഇതിനിടയിലാണ് വരനുമായി ടെറി ലൂയിസ് ടെയ്‌ലറുമായി തർക്കമുണ്ടായതും കൊലപ്പെടുത്തിയതും അറസ്റ്റിലായതും.

നവദമ്പതികളുടെ ഹണിമൂൺ ഡെസ്റ്റിനേഷൻ സ്ലാമർ ആയിരുന്നു. ഇവിടെ വച്ച് ഇവർ തമ്മിൽ തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് എസ് യു വി കൊണ്ട് ഇടിച്ച് ടെറി ലൂയിസ് ടെയ്‌ലറിനെ കൊലപ്പെടുത്തിയത്. അതി വേഗതയിൽ വരൻ എസ് യു വി ഓടിക്കുകയും ടെയ്‌ലറിനെ മനഃപൂർവ്വം ഇടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ടെയ്‌ലർ പിന്നീട് ആശുപത്രിയിൽ മരിച്ചു. വധൂവരന്മാർ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെങ്കിലും ഇരുവരെയും പിന്നീച് അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.

More Stories from this section

family-dental
witywide