മേരിക്കുട്ടി ഫിലിപ്പ് ഫിലഡൽഫിയയിൽ അന്തരിച്ചു ; സംസ്കാരം ശനിയാഴ്ച  

ഫിലഡൽഫിയ: കോട്ടയം ഈരയിൽ പരേതനായ എം. സി. ഏലിയാസിൻ്റെ (ഈരയിൽ അപ്പച്ചൻ) മകളും, പെൻസൽവേനിയ ഫിലഡൽഫിയയിൽ സ്ഥിരതാമസക്കാരിയുമായിരുന്ന മേരിക്കുട്ടി ഫിലിപ്പ് (ബേബിക്കുട്ടി – 67) ജൂൺ 1-ന് നിര്യാതയായി. ചില നാളുകളായി രോഗബാധിതയായി ചികിത്സയിലായിരുന്നു. ഫിലഡൽഫിയ ഫുൾ ഗോസ്പൽ ചർച്ച് സഭാംഗമാണ്.

ഭർത്താവ്: ക്രിസോസ്റ്റം ഫിലിപ്പ്

മക്കൾ: തബീഥ, ജെർമി

സംസ്കാര ശുശ്രൂഷകൾ ജൂൺ 6 ശനിയാഴ്ച രാവിലെ 9 മണിക്ക് ഫിലഡൽഫിയ ഫുൾ ഗോസ്പൽ ചർച്ചിൽ (9707 Bustleton Ave, Philadelphia, PA 19115) ആരംഭിക്കും.

തുടർന്ന് ഉച്ചയ്ക്ക് 12:30-ഓടെ സൺസെറ്റ് മെമ്മോറിയൽ പാർക്കിൽ (333 County Line Road, Lower Southampton Township, PA 19006) ഭൗതികശരീരം സംസ്കരിക്കുന്നതാണ്.

Marykutty Philip passes away

More Stories from this section

family-dental
witywide