വീണ്ടും ഇസ്രയേലിനെ തൊട്ടുകളിച്ച് ഹിസ്ബുള്ള, ടെല്‍ അവീവിലെ ഇസ്രായേലി മിലിട്ടറി കമ്പനിയെ ആക്രമിച്ചു; പ്രൊജക്ടൈലുകള്‍ ബ്ലിങ്കന്‍ താമസിച്ച ഹോട്ടലിനു സമീപവും

ബെയ്‌റൂട്ട്: ഇസ്രയേലിലെ രണ്ടാമത്ത വലിയ നഗരമായ ടെല്‍ അവീവിന്റെ പ്രാന്തപ്രദേശത്തുള്ള ഇസ്രായേല്‍ മിലിട്ടറി ഇന്‍ഡസ്ട്രീസ് ലിമിറ്റഡിനെ മിസൈല്‍ ഉപയോഗിച്ച് ആക്രമിച്ചതായി ഹിസ്ബുള്ള. ബുധനാഴ്ച രാത്രി ഇറക്കിയ ഒരു പ്രസ്താവനയിലാണ് ആക്രമണ വിവരം ഹിസ്ബുള്ള അറിയിച്ചത്. അതേസമയം ഇസ്രയേല്‍ സന്ദര്‍ശിച്ച യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ താമസിച്ച ഹോട്ടലിനു സമീപത്തേക്കാണ് ഹിസ്ബുള്ളയുടെ ദീര്‍ഘദൂര പ്രൊജക്ടൈലുകളില്‍ ചിലത് എത്തിയത്. ആശങ്കാ ജനകമായ സാഹചര്യമാണെങ്കിലും ഭൂമിയില്‍ പതിക്കുന്നതിനുമുമ്പുതന്നെ ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനം ആക്രമണത്തെ ചെറുത്തിരുന്നു. തന്റെ പതിനൊന്നാമത് സന്ദര്‍ശനത്തിന്റെ ഭാഗമായി സൗദി അറേബ്യയിലേക്ക് പിന്നീട് ബ്ലിങ്കന്‍ പോയി.

ബുധനാഴ്ച വൈകുന്നേരം ലെബനനില്‍ നിന്ന് മധ്യ ഇസ്രായേലിലേക്ക് നാല് പ്രൊജക്ടൈലുകള്‍ വിക്ഷേപിച്ചതായും അവയില്‍ രണ്ടെണ്ണം തടഞ്ഞെന്നും ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് (ഐഡിഎഫ്) പറഞ്ഞു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതിനിടെ, വെസ്റ്റ് ബാങ്കിലെ ഖല്‍ഖില്യ നഗരത്തിന് സമീപം ഒരു പ്രൊജക്ടൈല്‍ വീണ് ഒരാള്‍ക്ക് നിസ്സാര പരിക്കേല്‍ക്കുകയും കാറിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തതായി കാന്‍ ടിവി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

സെപ്റ്റംബര്‍ 23 മുതല്‍, ഇസ്രായേല്‍ സൈന്യം ഹിസ്ബുള്ളയുമായി ലെബനനില്‍ തീവ്രമായ വ്യോമാക്രമണം നടത്തുകയാണ്. ഒക്ടോബര്‍ ആദ്യം, ഹിസ്ബുള്ളയുടെ കഴിവുകളെ കൂടുതല്‍ ദുര്‍ബലപ്പെടുത്താന്‍ വേണ്ടി തെക്കന്‍ ലെബനീസ് അതിര്‍ത്തിക്ക് സമീപം ഇസ്രായേല്‍ ഒരു ഗ്രൗണ്ട് ഓപ്പറേഷന്‍ ആരംഭിച്ചു. പിന്നാലെ ആക്രമണങ്ങള്‍ കടുത്തു.

More Stories from this section

family-dental
witywide