അമേരിക്ക-ഇറാൻ സമാധാന കരാറിന് പിന്നാലെ ഇന്ധനവില കുത്തനെ കുറച്ച് യുഎഇ; പ്രവാസികൾക്ക് വലിയ ആശ്വാസം

അമേരിക്കയും ഇറാനും തമ്മിൽ ഒപ്പുവെച്ച ചരിത്രപരമായ സമാധാന കരാറിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിലുണ്ടായ മാറ്റങ്ങൾ പ്രതിഫലിപ്പിച്ച് യുഎഇ ഇന്ധനവില കുത്തനെ കുറച്ചു. കഴിഞ്ഞ കുറേ മാസങ്ങളായി രാജ്യത്ത് ഇന്ധനവില തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു. പുതിയ നിരക്ക് പ്രകാരം സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.95 ദിർഹത്തിൽ നിന്ന് 3.40 ദിർഹമായി താഴ്ന്നു. സ്പെഷ്യൽ 95 പെട്രോളിന്റെ വില 3.83 ദിർഹത്തിൽ നിന്ന് 3.29 ദിർഹമായും, ഇ പ്ലസ് 91 പെട്രോളിന്റെ വില 3.76 ദിർഹത്തിൽ നിന്ന് 3.21 ദിർഹമായും കുറഞ്ഞിട്ടുണ്ട്. ഇതോടൊപ്പം ഡീസൽ വിലയിലും വലിയ കുറവുണ്ടായി. ലിറ്ററിന് 4.33 ദിർഹമുണ്ടായിരുന്ന ഡീസൽ വില 3.6 ദിർഹമായാണ് കുറഞ്ഞത്.

മേഖലയിൽ നിലനിന്നിരുന്ന യുദ്ധസാഹചര്യങ്ങളെ തുടർന്ന് യുഎഇയിൽ ഇന്ധനവില മുൻപ് അറുപത് ശതമാനത്തോളം ഉയർന്നിരുന്നു. ഇത് ജീവിതച്ചെലവ് വർദ്ധിപ്പിച്ചതോടെ പ്രവാസികൾ ഉൾപ്പെടെയുള്ള സാധാരണക്കാർ വലിയ പ്രതിസന്ധിയിലായിരുന്നു. എന്നാൽ പുതിയ സമാധാന കരാർ പ്രാബല്യത്തിൽ വന്നതോടെ വിപണി ശാന്തമാകുകയും വില കുറയുകയുമായിരുന്നു. ഇന്ധനവിലയിലുണ്ടായ ഈ വൻ ഇളവ് യുഎഇയിലെ പ്രവാസികൾക്കും ബിസിനസ് മേഖലയ്ക്കും ഒരുപോലെ വലിയ ആശ്വാസമാണ് പകരുന്നത്. വരും ദിവസങ്ങളിൽ നിത്യോപയോഗ സാധനങ്ങളുടെ വിലയിലും ഇതിന്റെ പ്രതിഫലനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

UAE Slashes Fuel Prices Significantly Following Historic US-Iran Peace Agreement

More Stories from this section

family-dental
witywide