മാക്സ് വെറുമൊരു പൂച്ചയല്ല; 4 വർഷത്തെ കോളജ് ജീവിതം പിന്നിടുമ്പോൾ മാക്സിനും കിട്ടി ഡോക്ടറേറ്റ്

പ്രസിഡൻ്റ് ജോ ബൈഡന് ഒരു ഓണററി ഡോക്ടറേറ്റ് നൽകണമോ വേണ്ടയോ എന്നത് സംബന്ധിച്ച് യുഎസിലെ ഒരു സർവകലാശാലയിൽ തർക്കം നടന്നുകൊണ്ടിരിക്കുകയാണ്. അതിനിടെയാണ് ആരുടേയും ഒരു എതിർപ്പുമില്ലാതെ ഒരു പൂച്ച ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. അതെ. ഡോ. മാക്സ് ഡോ എന്ന പൂച്ചയാണ് ഇപ്പോൾ താരം.   യു.എസിലെ കാസിൽടൺ വെർമോണ്ട് സർവകലാശാലയാണ് പൂച്ചയ്ക്ക് ഓണററി ഡോക്ടറേറ്റ് നൽകിയത്. കഴിഞ്ഞ നാല് വർഷമായി യൂണിവേഴ്സിറ്റി കാംപസിനു സമീപം താമസിക്കുന്ന ‘മാക്സ്’ എന്ന് വിളിക്കുന്ന പൂച്ചക്കാണ് ‘ഡോക്ടർ ഓഫ് ലിറ്റർ-അച്വർ’ എന്ന ഓണററി ബിരുദം ലഭിച്ചത്.  

വെർമോണ്ട് സർവകലാശാലയിലെ പതിവ് സന്ദർശകനാണ് മാക്സ്. വിദ്യാർഥികളോടും അധ്യാപകരോടും നല്ല പെരുമാറ്റം. വേണമെങ്കിൽ സെൽഫിയെടുക്കാനും പോസ് ചെയ്ത് കൊടുക്കും. പോരാത്തതിന് നല്ല ഗ്ളാമറുമാണ്. പല പിള്ളേരും അവരുടെ ബാക് പാക്കിലൊക്കെ വച്ച് കറങ്ങിനടക്കും. പൂച്ച കൂളാണ്. ക്യംപസിന് തൊട്ടടുത്തുള്ള ആഷ് ലി ഡോയാണ് മാക്സിൻ്റെ ഉടമ. മാക്സിനെ മിക്കപ്പോഴും വൈകിട്ട് കുട്ടികൾ തന്നെ വീട്ടിൽ കൊണ്ടാക്കുമെന്നും അവൻ്റെ വിവരങ്ങൾ തേടി മെസേജ് അയക്കാറുണ്ടെന്നും ആഷ്ലി പറയുന്നു.

ഈ കാമ്പസിൽ നാലുവർഷമായി പതിവ് സന്ദർശകനാണ് മാക്സ്. എന്നാൽ, ഇന്നലെ മുതൽ പൂച്ച ഡോ. മാക്സ് ഡോ എന്നാണ് അറിയപ്പെടുക. മാന്യമായ പെരുമാറ്റം പരിഗണിച്ചാണ് ബിരുദം എന്നാണ് അധികൃതരുടെ പക്ഷം. എന്തായാലും ശനിയാഴ്ച നടക്കുന്ന ബിരുദദാന ചടങ്ങിൽ ഡോ. പൂച്ച പങ്കെടുക്കില്ല. അവൻ്റെ ഉടമയക്ക് അത് കൈമാറാനാണ് തീരുമാനം .

എന്തായാലും ഡോ. മാക്സിന് അഭിനന്ദനങ്ങൾ.

Honorary Doctorate to a cat in us

More Stories from this section

family-dental
witywide