മേരിലാൻഡിൽ വീട് പൊട്ടിത്തെറിച്ചു; രണ്ട് മരണം 12 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

ബാള്‍ട്ടിമോറിന്റെ വടക്കുകിഴക്ക് മേരിലാന്‍ഡിലെ ഹാര്‍ഫോര്‍ഡ് കൗണ്ടിയില്‍ ഒരു വീട്ടില്‍ സ്‌ഫോടനം ഉണ്ടായതിനെത്തുടര്‍ന്ന് രണ്ടുമരണം. ഞായറാഴ്ച പുലര്‍ച്ചെയാണ് അതിദാരുണമായ സംഭവം. വാതക ചോര്‍ച്ചയ്ക്ക് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ 12 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തതായി അഗ്‌നിശമനസേനാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പ്രദേശത്ത് വാതകത്തിന്റെ ദുര്‍ഗന്ധം ഉണ്ടായിരുന്നുവെന്നും വിവരമുണ്ട്. ബാള്‍ട്ടിമോറില്‍ നിന്ന് ഏകദേശം 30 മൈല്‍ (50 കിലോമീറ്റര്‍) വടക്കുകിഴക്കാണ് അപകടം ഉണ്ടായത്. ചുറ്റുമുള്ള നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വീട്ടില്‍ സ്ഫോടനം ഉണ്ടായത് അബദ്ധത്തില്‍ സംഭവിച്ചതാണോ എന്ന് വ്യക്തമല്ലെന്നും അധികൃതര്‍ പറഞ്ഞു.

സ്ഫോടനസമയത്ത് തൊട്ടടുത്ത വീട്ടില്‍ താമസിച്ചിരുന്ന ഒരു സ്ത്രീക്ക് പരിക്കേറ്റെങ്കിലും പരിക്ക് നിസാരമാണ്.

More Stories from this section

family-dental
witywide