യു.എസ്. ഇനി എല്ലാവർക്കും പറ്റിയ ഇടമല്ല: ഈ 3 കൂട്ടർ അമേരിക്കയിലേക്ക് പോകരുത്; വൈറലായി ലിങ്ക്ഡ്ഇൻ പോസ്റ്റ്

അമേരിക്കയിലേക്ക് കുടിയേറുന്നത് എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരമല്ലെന്നും, നിലവിൽ ഇന്ത്യയിൽ മികച്ച നിലയിലുള്ളവർ തിടുക്കപ്പെട്ട് യു.എസിലേക്ക് മാറാൻ തീരുമാനിക്കരുതെന്നും മുന്നറിയിപ്പ്. ലിങ്ക്ഡ്ഇനിൽ ഒരു കരിയർ കോച്ച് പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

ബാംഗ്ലൂരിൽ 18 ലക്ഷം രൂപ വാർഷിക ശമ്പളമുള്ള സുഹൃത്ത്, ഉപരിപഠനത്തിനായി യു.എസിലേക്ക് പോകണോ എന്ന് ചോദിച്ചപ്പോൾ ‘വേണ്ട’ എന്നാണ് താൻ മറുപടി നൽകിയതെന്ന് ‘ഓപ്പൺ വെഞ്ച്വർ’ ഗ്രോത്ത് ഹെഡ് ആയ അനുഷ്ക് ശർമ്മ പറയുന്നു. യു.എസ് മോശം സ്ഥലമായതുകൊണ്ടല്ല ഈ ഉപദേശമെന്നും, മറിച്ച് ഭൂരിഭാഗം അന്താരാഷ്ട്ര വിദ്യാർത്ഥികളും കൈവരിക്കാൻ ശ്രമിക്കുന്ന ഒരു നേട്ടം ഈ സുഹൃത്ത് ഇതിനകം ഇന്ത്യയിൽ സ്വന്തമാക്കിയതിനാലാണെന്നും അദ്ദേഹം വ്യക്തമാക്കി. തെറ്റായ കാരണങ്ങളാൽ യു.എസിലേക്ക് കുടിയേറുന്നത് കരിയർ തകർക്കുമെന്നും, താഴെ പറയുന്ന മൂന്ന് വിഭാഗക്കാർ യു.എസ് യാത്ര ഒഴിവാക്കണമെന്നും അദ്ദേഹം പോസ്റ്റിൽ വ്യക്തമാക്കുന്നു:

1. ഇന്ത്യയിൽ മികച്ച ശമ്പളം വാങ്ങുന്നവർ: സി.എസ്, ഐ.ടി അല്ലെങ്കിൽ ഡാറ്റാ സയൻസ് മേഖലകളിൽ ഇന്ത്യയിൽ 15 മുതൽ 20 ലക്ഷം രൂപ വരെ ശമ്പളം വാങ്ങുന്നവർ യു.എസിലേക്ക് പോകരുത്. ഭൂരിഭാഗം വിദ്യാർത്ഥികളും ലോകം ചുറ്റി നേടാൻ ശ്രമിക്കുന്ന കാര്യം നിങ്ങൾക്കിവിടെയുണ്ട്. യു.എസിലെ പഠനശേഷമുള്ള ശമ്പളം ചിലപ്പോൾ നിലവിലെ സാമ്പത്തിക ഭദ്രതയ്ക്ക് പകരമാകില്ല. ഇത് ജീവിതം മെച്ചപ്പെടുത്തലല്ല, മറിച്ച് കയ്യിലുള്ള നല്ലൊരു അവസരം വെച്ച് ചൂതാട്ടം നടത്തുന്നതിന് തുല്യമാണ്.

2. പ്രായോഗിക നൈപുണ്യമില്ലാത്ത പുതുമുഖങ്ങൾ : ശരിയായ തൊഴിൽ നൈപുണ്യമില്ലെങ്കിൽ ഒരു യു.എസ് ബിരുദത്തിനും നിങ്ങളെ രക്ഷിക്കാനാകില്ല. ഹാർവാർഡ്, സ്റ്റാൻഫോർഡ്, എം.ഐ.ടി തുടങ്ങിയ പ്രമുഖ സർവ്വകലാശാലകളിൽ നിന്നുള്ളവർക്ക് പോലും പ്രായോഗിക കഴിവുകളില്ലെങ്കിൽ ഇപ്പോൾ ജോലി ലഭിക്കുന്നില്ല. യു.എസ് ബിരുദം എന്നത് ഒരു സ്റ്റാമ്പ് മാത്രമാണ്, അതൊരു കഴിവല്ല. പ്രായോഗികമായി ജോലി ചെയ്യാൻ അറിയാവുന്നവരെയാണ് കമ്പനികൾ തിരയുന്നത്.

3. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ സാമ്പത്തിക ശേഷിയില്ലാതെ വലിയ തുക വായ്പയെടുത്ത് യു.എസിലേക്ക് പോകരുത്. ഇന്ന് എടുക്കുന്ന തെറ്റായ ഒരു വായ്പ ഭാവിയിൽ 10 വർഷത്തെ കടബാധ്യതയായി മാറിയേക്കാം. നിലവിൽ യു.എസിൽ ശമ്പളം കുറവാണ്, ജോലി കണ്ടെത്താൻ കൂടുതൽ സമയമെടുക്കുന്നുണ്ട്. നിങ്ങളുടെ കുടുംബത്തിൻ്റെ ഇ.എം.ഐ കണക്കുകൾ നോക്കിയല്ല യു.എസിലെ ഒ.പി.ടി കാലാവധി നിശ്ചയിക്കപ്പെടുന്നത്. അമേരിക്കയിൽ പഠിക്കുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് (F-1 വിസയിലുള്ളവർക്ക്) അവരുടെ പഠനവിഷയവുമായി ബന്ധപ്പെട്ട മേഖലകളിൽ നേരിട്ട് ജോലി ചെയ്ത് പ്രായോഗിക പരിചയം നേടാൻ യു.എസ് സർക്കാർ നൽകുന്ന താൽക്കാലിക തൊഴിൽ അനുമതിയാണ് ഒപിടി. യു.എസ് സ്വപ്നം യാഥാർത്ഥ്യമാണ്, പക്ഷേ അതൊരു ഉറപ്പുള്ള വിജയമല്ല; മറിച്ച് കൃത്യമായ കണക്കുകൂട്ടലുകളോടെയുള്ള ഒരു പന്തയം മാത്രമാണ്.

A note shared by a career coach on LinkedIn is now gaining attention, saying that immigrating to the United States is not the solution to all problems.

More Stories from this section

family-dental
witywide