ഇസ്രയേലിനെ പാഠം പഠിപ്പിച്ചു, ആക്രമണം അവസാനിച്ചെന്നും ഇറാൻ; ‘ഇനി ഇസ്രയേൽ പ്രതികരിച്ചാൽ മാത്രം മറുപടി’

ടെഹ്റാൻ: ഇസ്രായേലിനെതിരെ ആക്രമണം താത്കാലികമായി അവസാനിപ്പിച്ചെന്ന് ഇറാൻ വ്യക്താക്കി. ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റെയ്‌സിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രാവിലെ നടത്തിയ ആക്രമണത്തിലൂടെ ശത്രുവിനെ പാഠം പഠിപ്പിക്കാൻ കഴിഞ്ഞെന്നും ഇറാന്‍റെ കാഴ്ചപ്പാടിൽ ആക്രമണം അവസാനിച്ചെന്നും ഇബ്രാഹിം റെയ്‌സി വിവരിച്ചു. ഇനി ഇസ്രയേൽ പ്രതികരിച്ചാൽ മാത്രം മറുപടിയെന്നും ഇറാൻ വ്യക്തമാക്കി.

ഇസ്രയേലിനെതിരെ ആക്രമണം നടത്തിയ സൈന്യത്തെ പ്രശംസിച്ച് കൊണ്ടാണ് ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റെയ്‌സി ആക്രമണം അവസാനിച്ചെന്ന് അറിയിച്ചത്. ആക്രമണത്തിലൂടെ ശത്രുവിനെ പാഠം പഠിപ്പിച്ച ഇറാൻ സൈന്യത്തെ അഭിനന്ദിക്കുന്നുവെന്നാണ് റെയ്സി പറഞ്ഞത്. ആക്രമണത്തിൽ ലക്ഷ്യമിട്ടത് ഇസ്രയേലിന്‍റെ സൈനിക താവളങ്ങൾ ആയിരുന്നുവെന്നും ഇനിയും ഇസ്രയേൽ പ്രകോപനവുമായി വരരുതെന്ന താക്കീതും അദ്ദേഹം നൽകി. സൈനിക ഓപ്പറേഷൻ അവസാനിപ്പിച്ചതായി ഇറാൻ സായുധ സേനയുടെ ചീഫ് മുഹമ്മദ് ബഖേരിയും അറിയിച്ചു. ഇസ്രയേലിന്‍റെ ഭാഗത്ത് നിന്നും ഇനി പ്രകോപനമുണ്ടായാൽ ശക്തമായ മറുപടിയുണ്ടാകുമെന്നും ഇറാൻ സായുധ സേന ചീഫ് മുന്നറിയിപ്പ് നൽകുകയും ചെയ്തു.

Iran strike live updates:Iran President Warns Israel

More Stories from this section

family-dental
witywide