ഇറാഖിലെ ടിക്ടോക്ക് താരം ഗുഫ്രാൻ സവാദി വെടിയേറ്റ് മരിച്ചു

ബാഗ്ദാദ്: ഇറാഖിലെ സോഷ്യൽ മീഡിയ താരം ഗുഫ്രാൻ സവാദി വെടിയേറ്റ് മരിച്ച . ബാഗ്ദാദിന് കിഴക്ക് സയൗന മേഖലയിലെ വീടിന് പുറത്ത് വച്ചാണ് ഗുഫ്രാൻ സാവാദിക്ക് വെടിയേറ്റത്. മോട്ടോർ സൈക്കിളിൽ എത്തിയ തോക്കുധാരി ഗുഫ്രാന് നേരെ വെടിയുതിർക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. ഓം ഫഹദ് എന്നാണ് ഇവർ അറിയപ്പെട്ടിരുന്നത്.

കൊലപാതകത്തിൻ്റെ സാഹചര്യം അന്വേഷിക്കാൻ ഒരു സംഘത്തെ നിയോഗിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇറാഖിലെ ടിക് ടോക്ക് താരമായിരുന്നു ഗുഫ്രാൻ സവാദി. പോപ്പ് സംഗീതത്തിൽ നൃത്തം ചെയ്യുന്ന വീഡിയോകൾ നിരവധി തവണ ഇവർ പങ്ക് വച്ചിട്ടുണ്ട്. ഇറാഖിലെ ജുഡീഷ്യറി ഈ വീഡിയോകൾ അനുചിതമായി കണക്കാക്കിയിരുന്നു. ഇതിന്റെ 2023 ഫെബ്രുവരിയിൽ പേരിൽ ഗുഫ്രാൻ സവാദിയെ ആറ് മാസത്തെ തടവിനും ശിക്ഷിച്ചിരുന്നു.

പൊതു മര്യാദയും ധാർമ്മികതയും ലംഘിച്ച് അശ്ലീലവും അസഭ്യവുമായ ഭാഷകൾ അടങ്ങിയ നിരവധി വീഡിയോകൾ നിർമ്മിക്കുകയും പങ്ക് വയ്‌ക്കുകയും ചെയ്ത കുറ്റത്തിനാണ് ഉമ്മു ഫഹദിനെ ആറ് മാസത്തെ തടവിന് ശിക്ഷിച്ചത് എന്നാണ് ഇറാഖി ജുഡീഷ്യറി വ്യക്തമാക്കിയത് .

More Stories from this section

family-dental
witywide