ബൈഡനു വോട്ട് ചെയ്യുമ്പോള്‍ നമ്മള്‍ ചരിത്രം സൃഷ്ടിക്കുമെന്ന് കമലാ ഹാരിസ്

ഡാളസ് : നവംബറില്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡണ്ട് തിരെഞ്ഞെടുപ്പില്‍ ബൈഡന് വോട്ട് ചെയ്യുമ്പോള്‍ നമ്മള്‍ ചരിത്രം സൃഷ്ടിക്കുമെന്നു വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. ഡാളസില്‍ കറുത്ത വര്‍ഗക്കാരായ സ്ത്രീകള്‍ സ്ഥാപിച്ച ഏറ്റവും പഴയ ഗ്രീക്ക്-ലെറ്റര്‍ ഓര്‍ഗനൈസേഷനായ ആല്‍ഫ കപ്പ ആല്‍ഫ സോറോറിറ്റി, ഇന്‍കോര്‍പ്പറേറ്റിലെ ആയിരക്കണക്കിന് അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. മാത്രമല്ല, ഹാരിസ് – ബൈഡന്‍ ഭരണകൂടത്തിന്റെ നേട്ടങ്ങളെക്കുറിച്ചും കമലാ ഹാരിസ് വാചാലയായി.

പ്രസിഡന്റ് ജോ ബൈഡന്റെ ആരോഗ്യത്തെക്കുറിച്ച് നിരന്തരമായ ചര്‍ച്ചകള്‍ ഉയര്‍ന്നിട്ടും തിരഞ്ഞെടുപ്പില്‍ നിന്നും പിന്മാറാന്‍ പരക്കെ ആവശ്യമ ഉയര്‍ന്നിട്ടും ആത്മവിശ്വാസത്തിലൂന്നിയായിരുന്നു കമല സംസാരിച്ചത്. ബൈഡനെ വീണ്ടും തിരഞ്ഞെടുക്കണമെന്ന ആവശ്യത്തിനായിരുന്നു പ്രസംഗത്തിലുടനീളം കമല ഊന്നല്‍ നല്‍കിയത്.

ബൈഡന്റെ പിന്മാറ്റം വലിയ ചര്‍ച്ചാ വിഷയമാകുകയും ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ പ്രക്ഷുബ്ധമായ അവസ്ഥ നിലനില്‍ക്കുകയും ചെയ്യുന്ന സമയത്താണ് ഈ പ്രസംഗം വരുന്നത്. കൂടാതെ, പ്രസിഡന്റ് ബൈഡന്‍ മാറിനില്‍ക്കുകയാണെങ്കില്‍ ഡെമോക്രാറ്റുകളുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി കമലാ ഹാരിസിന്റെ പേരാണ് ഉയര്‍ന്നുവരുന്നത്.

More Stories from this section

family-dental
witywide