അമേരിക്കയുടെ സ്വാതന്ത്ര്യദിനം ആഘോഷിച്ച് കേരള അസോസിയേഷൻ ഓഫ് ഡാളസ്

ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസും, ഇന്ത്യ കൾചുറൽ ആൻ്റ് എഡ്യൂക്കേഷൻ സെൻ്ററും സംയുക്തമായി അമേരിക്കയുടെ സ്വാതന്ത്ര്യദിനം (ജൂലൈ 4) ഇന്ത്യ കൾചുറൽ ആൻ്റ് എഡ്യൂക്കേഷൻ സെൻ്റർ കെട്ടിട സമുഛയത്തിൽ വെച്ചു ആഘോഷിച്ചു. അസോസിയേഷൻ മെംബേർസ് അണിനിരന്ന് പരേഡ് നടത്തി. പരേഡിൽ സണ്ണി ജേക്കബ്, കോശി പണിക്കർ, മാത്യു കോശി, പി. പി ചെറിയാൻ, ബോബൻ കൊടുവത്, ജോസഫ് ചാണ്ടി, സിജു വി ജോർജ്, പി. റ്റി സെബാസ്റ്റ്യൻ, രാജൻ ഐസക് തുടങ്ങിയ മുതിർന്ന അംഗങ്ങളും പങ്കെടുത്തു. ഷിജു എബ്രഹാം ഉൾപ്പെടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സിജു കൈനിക്കര (KAD ട്രഷറര്‍ ), ദീപക് നായർ (KAD), ജിജി പി. സ്കറിയ (KAD), ടെസി മാത്യു ( KAD), പ്രദീപ് കൊടുവത്, സാബു തോമസ്, തോമസ് ഈശോ (ICEC സെക്രട്ടറി ), നെബു കുര്യാക്കോസ് (ICEC ട്രഷറര്‍ ), ആൻസി ജോസഫ്, ഷിബു ജെയിംസ് എന്നിവർ നേതൃത്വം നൽകി. റിമ ചെലഗിരി, ലിയ നെബു എന്നിവർ അമേരിക്കൻ ദേശീയ ഗാനം ആലപിച്ചു.

2026 ജൂലൈ 4 അമേരിക്കയെ സംബന്ധിച്ച് വളരെ ദേശീയ പ്രാധാന്യമുള്ള ആഘോഷമായിരുന്നു. അമേരിക്ക സ്വാതന്ത്ര്യം നേടി 250 വർഷങ്ങൾ പിന്നീടുന്നു. അടിച്ചമർത്തലുകൾക്കെതിരെയും ചൂഷണങ്ങൾക്കെതിരെയും പോരാടി നേടിയ അമേരിക്കൻ സ്വാതന്ത്ര്യം ആവേശകരമായ ഒരു ചരിത്രം ലോകത്തിന് നൽകിയെന്നും അരനൂറ്റാണ്ടിൻ്റെ കല – സാംസ്‌കാരിക പെരുമകൾ വിളിച്ചോതുന്ന കേരള അസോസിയേഷൻ ഓഫ് ഡാളസ് സുവർണ്ണ ജൂബിലി (50 വർഷം) ആഘോഷിക്കുന്ന ഒരു മലയാളി സംഘടന, വലിയൊരു ചരിത്രത്തിനു തന്നെ സാക്ഷ്യംവഹിക്കുകയാണെന്നും, യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും ശ്രദ്ധേയ മലയാളി സംഘടനകളിൽ ഒന്നായ കേരള അസോസിയേഷൻ ഓഫ് ഡാളസ് 50 വർഷത്തെ കല സാംസ്‌കാരിക കൂട്ടായ്മ പ്രവർത്തനങ്ങൾ ഒരു വലിയ നേട്ടവും സുവർണ്ണ ജൂബിലി ആഘോഷത്തിൻ്റെ അസാധാരണമായ നിമിഷമായി ആദരവോടെ കണ്ടു കൊണ്ടു സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമാക്കുന്നുവെന്നും പതാകയുയർത്തി പ്രസിഡന്റ്‌ ഷിജു എബ്രഹാം സംസാരിച്ചു.

ജയ്സി ജോർജ് ബാജി ഓടും വേലി,ബെന്നി ജോൺ,ജയകുമാർ പിള്ള, ഷൈജു എബ്രഹാം,ഡിബിൾ സി, എലിസബത് റെഡ്ഡിയാർ , ഇ. സി മാത്യു തുടങ്ങി സംസാരിക പ്രവർത്തകരും പങ്കെടുത്തു. പ്രൗഢഗംഭീരമായി ഒരുക്കിയ ഈ ചടങ്ങിൽ കേക്കും , ലഘുഭക്ഷണവും നൽകി.

വാർത്ത: അനശ്വരം മാമ്പിള്ളി

Kerala Association of Dallas celebrates America’s Independence Day

More Stories from this section

family-dental
witywide