
ഡാളസ് : കേരള അസോസിയേഷന് ഓഫ് ഡാളസും ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എജ്യുക്കേഷന്‍ സെന്ററും ചേര്‍ന്ന് ഇന്ത്യയുടെ മുന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസന് സ്വീകരണം നല്കുന്നു.
ജൂലൈ 27 ശനിയാഴ്ച 3.30 മുതല്‍ 5.00 വരെ ഗാര്‍ലാന്‍ഡ് ബ്രോഡ് വെയിലുള്ള ഇന്ത്യ കള്‍ച്ചറല്‍ & എഡ്യൂക്കേഷന്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ പ്രസിഡന്റ് പ്രദീപ് നാഗനൂലിന്റെ അധ്യക്ഷതയിലാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്ന് സെക്രട്ടറി മന്‍ജിത് കൈനിക്കര അറിയിച്ചു.
വാര്‍ത്ത: പി.പി ചെറിയാന്













