സംസ്ഥാന നേതൃത്വവും കെ എസ് യു ക്യാമ്പിലെ കൂട്ടത്തല്ലിന്‍റെ ഭാഗമായി, ഗുരുതരവീഴ്ചയെന്ന് അന്വേഷണ സമിതി; കർശന നടപടിക്ക് ശുപാർശ

തിരുവനന്തപുരം: കെ എസ് യു സംസ്ഥാന ക്യാംപിനിടെ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ കെ പി സി സി സമിതി പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. കെ പി സി സി അധ്യക്ഷൻ കെ സുധാകരന് സമർപ്പിച്ച റിപ്പോർട്ടിൽ ക്യാംപ് നടത്തിപ്പിൽ കെ എസ്‍ യു സംസ്ഥാന നേതൃത്വം പൂർണ പരാജയമായിരുന്നുവെന്ന് ചൂണ്ടികാട്ടിയിട്ടുണ്ട്. നെയ്യാറിലെ കെ എസ് യു ക്യാംപിലെ കൂട്ടത്തല്ലിൽ സംഘടനാ നേതൃത്വത്തിന് ഗുരുതരവീഴ്ചയെന്നും കെ പി സി സി അന്വേഷണ സമിതി ചൂണ്ടികാട്ടി. സംസ്ഥാന ഭാരവാഹികൾ തന്നെ സംഘർഷത്തിന്‍റെ ഭാഗമായെന്നും റിപ്പോർട്ടിലുണ്ട്.

കർശനമായ അച്ചടക്ക നടപടിക്കും ശുപാർശ ചെയ്യുന്നതാണ് കെ പി സി സി അന്വേഷണ സമിതിയുടെ പ്രാഥമിക റിപ്പോർട്ട്. ക്യാംപ് നടത്തിപ്പ് കെ പി സി സിയുമായി ആലോചിച്ചില്ലെന്നും കെ പി സി സി അധ്യക്ഷനെ ക്ഷണിക്കാതിരുന്നത് വിഭാഗീയതയുടെ ഭാഗമെന്നും റിപ്പോർട്ടിൽ ചൂണ്ടികാട്ടിയിട്ടുണ്ട്. ക്യാംപിന് ഡയറക്ടർ പോലുമുണ്ടായിരുന്നില്ലെന്നും അന്വേഷണ സമിതിയുടെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് കൈപ്പറ്റിയ കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ, വിശദമായ അന്വേഷണം വേണമെന്നും രണ്ട് ദിവസത്തിനകം വിശദ റിപ്പോർട്ട് സമർപ്പിക്കണമെന്നും അന്വേഷണ സമിതിയോട് ആവശ്യപ്പെട്ടു.

KPCC inquiry committee, KSU leadership camp Clash, KSU leadership camp, KSU camp, KSU, KSU Clash,

More Stories from this section

family-dental
witywide