പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ; വികസന വിഷയങ്ങൾ ചർച്ചയായി

പ്രധാന മന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. ന്യൂഡൽഹിയിലെ ലോക് കല്യാൺ മാർഗിലുള്ള പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.

കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തിന്റെ പുരോഗതിക്കും ജനക്ഷേമത്തിനുമായി കേന്ദ്രസർക്കാരിന്റെ തുടർപിന്തുണ അഭ്യർഥിച്ചതായും വി.ഡി. സതീശൻ സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.

കൂടിക്കാഴ്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി ഉപഹാരവും വെളുത്ത റോസാപ്പൂക്കളുടെ ബൊക്കെയും സമ്മാനിച്ചു.സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി, വിവിധ വികസന പദ്ധതികൾക്കുള്ള കേന്ദ്രസഹായം, വൈദ്യുതി പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളും ചർച്ചയായെന്നാണ് റിപ്പോർട്ടുകൾ. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് സൂചന.

More Stories from this section

family-dental
witywide