ലീഗ് സിറ്റി (ടെക്‌സാസ്): മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ ഈ വര്‍ഷത്തെ ക്രിസ്തുമസ് – ന്യൂഇയര്‍ കൂട്ടായ്മ ‘വിന്റര്‍ബെല്‍സ്-2024’, ഡിസംബര്‍ 27 ന് (വെള്ളിയാഴ്ച) വൈകിട്ട് 5ന് ഹെറിറ്റേജ് പാര്‍ക്ക് ബാപ്റ്റിസ്റ്റ് ചര്‍ച്ച്, വെബ്സ്റ്ററില്‍ വെച്ചു നടത്തപ്പെടുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
എന്നും വേറിട്ട പരിപാടികളും ആശയങ്ങളും ഒരുക്കി മറ്റു പ്രവാസി മലയാളി സംഘടനകള്‍കളുടെ ഇടയില്‍ വ്യത്യസ്ഥമായി നില്‍ക്കുന്ന ഒരു സംഘടനയാണ് മലയാളി സമാജം ഓഫ് ലീഗ് സിറ്റി. ഈ വര്‍ഷം തട്ടുകട തെരുവൊരുക്കി നൂറോളം കേരളത്തിന്റ തനതു ഭക്ഷ്യ വിവവങ്ങള്‍ തത്സമയം ഒരുക്കി നല്‍കി മലയാളികള്‍ക്ക് ഗൃഹാതുരത്വം ഉണര്‍ത്തുന്ന രീതിയിലായിരിക്കും സംഘടിപ്പിക്കുകയെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
കേരളശൈലിയില്‍ ഒരുക്കിയ പുല്‍ക്കൂട്, നൂറുകണക്കിനുള്ള ചെറു നക്ഷത്രങ്ങള്‍, മറ്റ് അലങ്കാരങ്ങള്‍ ഇവയെല്ലാം ഒരുക്കിയാണ് സാന്തയെ വരവേല്‍ക്കുക. ഇതോടനുബന്ധിച്ചു നൂറിലധികം കലാകാരന്മാരെ ഉള്‍പ്പെടുത്തി നടത്തുന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് സ്റ്റേജ് ഷോ ‘പ്രജാപതി’, പ്രശസ്ത സിനി ആര്‍ട്ടിസ്‌റ് സാബു തിരുവല്ല അവതരിപ്പിക്കുന്ന കോമഡി ഷോ, ലീഗ് സിറ്റി മലയാളികള്‍ അവതരിപ്പിക്കുന്ന ഹാസ്യ കഥാ പ്രസംഗം, കോമഡി സ്‌കിറ്റ്, നൃത്ത പരിപാടികള്‍ കൂടാതെ ലീഗ്‌സിറ്റിയുടെ സ്വന്തം ഗായകരെ അണിനിരത്തിയുള്ള ഗാനനിശയോടൊപ്പം വൈവിധ്യമാര്‍ന്ന മറ്റു പരിപാടികളും ‘വിന്റര്‍ബെല്‍സ്-2024’ ന് മാറ്റ് കൂട്ടും.
കൂടുതല്‍ വിവരങ്ങള്‍ക്ക് സംഘാടകരുമായി ബന്ധപ്പെടേണ്ട നമ്പറുകള്‍ : പ്രസിഡന്റ്-ബിനീഷ് ജോസഫ് 409-256-0873, വൈസ് പ്രസിഡന്റ് – ലിഷ ടെല്‍സണ്‍ 973-477-7775, വൈസ് പ്രസിഡന്റ് – സോജന്‍ ജോര്‍ജ് 409-256-9840, സെക്രട്ടറി – ഡോ.രാജ്കുമാര്‍ മേനോന്‍ 262-744-0452, ജോയിന്റ് സെക്രട്ടറി – സിഞ്ചു ജേക്കബ് 240-426-1845, ജോയിന്റ് സെക്രട്ടറി – ബിജോ സെബാസ്റ്റ്യന്‍ 409-256-6427, ട്രെഷറര്‍-രാജന്‍കുഞ്ഞ് ഗീവര്‍ഗ്ഗീസ് 507-822-0051, ജോയിന്റ് ട്രെഷറര്‍ – മാത്യു പോള്‍ 409-454-3472.