പൊലീസിനെ വെട്ടിച്ചു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ചിമ്മിനിക്കുള്ളിൽ കുടുങ്ങിയയാളെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി

പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ചിമ്മിനിയിൽ കുടുങ്ങിയ മനുഷ്യനെ അഗ്നിശമന സേനയെത്തി രക്ഷിച്ചു. മസാച്യുസെറ്റ്‌സിലാണ് സംഭവം. ഫാൾ റിവർപൊലീസിലെ ഡിറ്റക്ടീവുകളെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ ആദ്യം വീടിൻ്റെ മേൽക്കൂരയിൽ കയറി. അവിടെ നിന്ന് ഓടി ചിമ്മിനിക്കുള്ളിലൂടെ ഇറങ്ങാൻ ശ്രമിക്കുകയായിരുന്നു.

എന്നാൽ ചിമ്മിനിക്കുള്ളിൽ ഇയാൾ കുടുങ്ങി. നിലവിളി കേട്ട് പൊലീസ് കയറി ടോർച്ച് അടിച്ചു നോക്കുമ്പോൾ ഇയാൾ കുടുങ്ങി കിടക്കുന്നതു കണ്ട്. ഫയർ ഫോഴ്സിനെ വിവരം അറിയിച്ചതിനെ തുടർന്ന് അവരെത്തി ഇഷ്ടികകൾ പൊളിച്ചു മാറ്റി ഇയാളെ രക്ഷിച്ചെടുത്തു. പൊലീസ് ഇയാളെ പിടികൂടി ആശുപത്രിയിൽ എത്തിച്ചു.

ലഹരിക്കേസിലായിരുന്ന ഇയാൾക്ക് പൊലീസ് വാറൻ്റ് ഉണ്ടായിരുന്നത്. ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന വ്യക്തി പൊലീസിനെ വെട്ടിച്ചു മതിലുചാടി രക്ഷപ്പെട്ടു.

Man sought by police goes down chimney and gets stuck

More Stories from this section

family-dental
witywide