ഒക്ലഹോമ സിറ്റി ഇവന്റ് സെന്ററില്‍ കൂട്ട വെടിവെപ്പ് : ഒരു മരണം, 14 പേര്‍ക്ക് പരുക്ക്

ഒക്ലഹോമ സിറ്റി: ഒക്ലഹോമ സിറ്റി ഇവന്റ് സെന്ററില്‍ ശനിയാഴ്ച പുലര്‍ച്ചെ ഹാലോവീന്‍ പാര്‍ട്ടിക്കിടയില്‍ നടന്ന വെടിവയ്പ്പില്‍ ഒരാള്‍ മരിക്കുകയും 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ച പുലര്‍ച്ചെ 12.30ഓടെ സൗത്ത് വെസ്റ്റ് 59-ാം സ്ട്രീറ്റിനും ആഗ്‌ന്യൂ അവന്യൂവിനും സമീപമാണ് വെടിവയ്പുണ്ടായത്. രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കമാണ് വെടിവയ്പ്പില്‍ കലാശിച്ചതെന്നും ഒന്നിലധികം ഷൂട്ടര്‍മാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നതായും ഒക്ലഹോമ സിറ്റി പൊലീസ് വ്യക്തമാക്കി.

സംഭവത്തിനു പിന്നാലെ ഒന്നിലധികം ആളുകളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ് പറഞ്ഞു. പരുക്കേറ്റ 14 പേരെയും പ്രാദേശിക ആശുപത്രികളിലെത്തിച്ചു. രണ്ടുപേരുടെ നില ഗുരുതരമാണ്. മരിച്ചയാളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.