ക്രിസ്മസ് തലേന്ന് ഭാഗ്യവാനെ കണ്ടെത്താനായില്ല; മെഗാ മില്യൻ ജാക്ക്‌പോട്ട് വിജയിക്ക് ലഭിക്കുക 1.15 ബില്യൻ ഡോളർ

ഹൂസ്റ്റൺ: ക്രിസ്മസ് തലേന്ന് നടന്ന നറുക്കെടുപ്പിൽ ഭാ​ഗ്യവാനെ കണ്ടെത്താൻ കഴിയാത്തതിനാൽ മെഗാ മില്യൻസ് ജാക്ക്‌പോട്ട് ഒരു ബില്യൻ ഡോളർ കവിഞ്ഞതായി ലോട്ടറി കൺസോർഷ്യം. വെള്ളിയാഴ്ചത്തെ നടക്കാനിരിക്കുന്ന അടുത്ത നറുക്കെടുപ്പിൽ 1.15 ബില്യൻ ഡോളർ സമ്മാനതുക ലഭിക്കുമെന്ന് കൺസോർഷ്യം അറിയിത്തു. വാഷിങ്ടൻ ഡി.സി., യുഎസ് വെർജിൻ ഐലൻഡ്‌സ് എന്നിവ ഉൾപ്പെടെ 45 സംസ്ഥാനങ്ങളിലാണ് ടിക്കറ്റുകൾ വിൽക്കുന്നത്. രണ്ട് ഡോളറാണ് മെഗാ മില്യൻ ടിക്കറ്റുകളുടെ വില. ചൊവ്വ, വെള്ളി ദിവസങ്ങളിൽ രാത്രി 11 മണിക്കാണ് നറുക്കെടുപ്പ് നടക്കുക.

More Stories from this section

family-dental
witywide