ഷിക്കാഗോയിൽ കനത്ത ചൂടും ഈർപ്പവും തിരിച്ചെത്തുന്നു; നാഷണൽ വെതർ സർവീസിൻ്റെ ജാഗ്രതാ നിർദ്ദേശം

ഷിക്കാഗോ: ഷിക്കാഗോയിൽ വാരാന്ത്യത്തിന്റെ അവസാനത്തോടുകൂടി കനത്ത ചൂടും ഈർപ്പമുള്ള കാലാവസ്ഥയും തിരിച്ചെത്തുന്നു. ഞായറാഴ്ച താപനില 90 ഡിഗ്രിക്ക് മുകളിലെത്തുമെന്നും, ചിലയിടങ്ങളിൽ താപനില സൂചിക (Heat Index) 105 ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. ഞായറാഴ്ച ഉച്ചയ്ക്കു 12 മുതൽ രാത്രി 8 മണിവരെ ലിവിങ്സ്റ്റൺ, ബൂൺ, ലാസല്ലെ, ലീ, ഒഗി, വിന്നെബാഗോ എന്നീ കൗണ്ടികളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

പ്രദേശങ്ങളിൽ ഞായറാഴ്ച പകൽ സമയത്ത് പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെങ്കിലും വൈകിട്ടോടെ ചില സ്ഥലങ്ങളിൽ ഒറ്റപ്പെട്ട മഴയോ ഇടിമിന്നലോ ഉണ്ടാകാൻ 30 മുതൽ 40 ശതമാനം വരെ സാധ്യതയുണ്ട്. കാട്ടുതീയിൽ നിന്നുള്ള പുക അന്തരീക്ഷത്തെ ഞായറാഴ്ച രാത്രിയോടെ ചെറിയ തോതിൽ ബാധിച്ചേക്കാം. കനത്ത ചൂടിന്റെയും ഈർപ്പത്തിന്റെയും പശ്ചാത്തലത്തിൽ മിഡ്‌വെസ്റ്റ് പ്രദേശങ്ങളിൽ ശക്തമായ ഇടിമിന്നലോടുകൂടിയ കാറ്റിനും സാധ്യതയുണ്ടെന്ന് നാഷണൽ വെതർ സർവീസ് (NOAA) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Intense heat and humidity returning to Chicago; National Weather Service issues alert.