ബന്ധങ്ങളുടെ ഇടയിൽ സൃഷ്ടിക്കപ്പെട്ട  ഗർത്തങ്ങൾ നികത്തേണ്ട ഉത്തരവാദിത്വം ഏറ്റെടുക്കണം: മോർ ഫിലക്‌സീനോസ് മെത്രാപ്പോലീത്ത

കാരോള്‍ട്ടന്‍ (ഡാളസ്): വ്യക്തികളും കുടുംബങ്ങളും സഭകളും തമ്മില്‍ ബന്ധങ്ങളുടെ ഇടയില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന ഗര്‍ത്തങ്ങള്‍ നികത്തപ്പെടേണ്ട ഉത്തരവാദിത്വം ഏറ്റെടുക്കുവാന്‍ ഓരോരുത്തരും തയാറാകണമെന്ന് മലങ്കര യാക്കോബായ സുറിയാനി സഭ ഇടുക്കി ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാസ് മോര്‍ ഫിലക്സീനോസ് മെത്രാപ്പോലീത്ത. ബന്ധങ്ങള്‍ പുനസ്ഥാപിക്കണമെങ്കില്‍ ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെ ആഴവും, വീതിയും, തിരിച്ചറിയണമെന്നും തിരുമേനി കൂട്ടിച്ചേര്‍ത്തു.

ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന ഇന്റര്‍നാഷണല്‍ പ്രയര്‍ലൈന്‍ ചൊവാഴ്ച ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ ഡാളസ് കരോള്‍ട്ടണില്‍ നിന്നും സൂമിലൂടെ മുഖ്യ സന്ദേശം നല്‍ക്കുകയായിരുന്നു മോര്‍ ഫിലക്സീനോസ് മെത്രാപ്പോലീത്ത.

റവ. മാത്യു എം.ജേക്കബ് (വികാര്‍ സെന്റ് ഇഗ്‌നേഷ്യസ് മലങ്കര യാക്കോബായ സിറിയന്‍, ക്രിസ്ത്യന്‍ കത്തീഡ്രല്‍ ഓഫ് ഡാളസ്, ടെക്‌സാസ്) പ്രാരംഭ പ്രാര്‍ത്ഥന നടത്തി.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അഞ്ഞൂറോളം പേര്‍ എല്ലാ ചൊവാഴ്ചയിലും പങ്കെടുക്കുന്നുവെന്നത് ദൈവാനുഗ്രഹമായി കാണുന്നുവെന്നും, സഭാവ്യത്യാസമില്ലാതെ നിരവധി ദൈവദാസന്മാര്‍ വചനം പ്രഘോഷിച്ചു സമ്മേളനത്തെ അനുഗ്രഹിച്ചതും നന്ദിയോടെ സ്മരിക്കുന്നതായി ആമുഖപ്രസംഗത്തില്‍ സി.വി. സാമുവല്‍, ഡിട്രോയിറ്റ് പറഞ്ഞു. ജന്മദിനവും, വിവാഹ വാര്‍ഷികവും ആഘോഷിക്കുന്ന ഐ.പി.എല്‍ അംഗങ്ങളെ അനുമോദിക്കുകയും തുടര്‍ന്ന് സ്വാഗതം ആശംസിക്കുകയും ചെയ്തു.

നോര്‍ത്ത് അമേരിക്ക ഭദ്രാസന കൗണ്‍സില്‍ അംഗം ഷാജി രാമപുരം (ഡാളസ്), സംങ്കീര്‍ത്തനം പാഠഭാഗം വായിച്ചു. മധ്യസ്ഥ പ്രാര്‍ത്ഥനയ്ക്കു ജോസഫ് ടി.ജോര്‍ജ് (രാജു), ഹൂസ്റ്റണ്‍ നേതൃത്വം നല്‍കി. തിരുമേനി സഖറിയാസ് മോര്‍ ഫിലോക്‌സോനോസ് മെത്രാപ്പോലീത്ത സമാപന പ്രാര്‍ത്ഥനക്കും ആശീര്‍വാദത്തിനും യോഗം സമാപിച്ചു. കോര്‍ഡിനേറ്റര്‍ ടി. എ. മാത്യു, ഹൂസ്റ്റണ്‍ നന്ദി പറഞ്ഞു. ഷിജു ജോര്‍ജ്ജ് സാങ്കേതിക പിന്തുണ നല്‍കി.

More Stories from this section

family-dental
witywide