
ഗാര്‍ലാന്‍ഡ്(ഡാലസ്): മൗണ്ട് സീനായ് ചര്‍ച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 7 8 9 തീയതികളില്‍ സുവിശേഷ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു ( 5313 റോബിന്‍ഹുഡ് ഗാര്‍ലാന്‍ഡ് ടെക്‌സാസ് 75043).
ജൂണ്‍ 7,8 തീയതികളില്‍ വൈകിട്ട് 6.30 മുതല്‍ 9 വരെയും ജൂണ്‍ 9 ഞായറാഴ്ച രാവിലെ 9 മുതല്‍ 12 വരെയുമാണ് കണ്‍വെന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത്. അമേരിക്കയില്‍ ഹ്രസ്വ സന്ദര്‍ശനത്തിന് എത്തിച്ചേര്‍ന്നിരിക്കുന്ന സുവിശേഷ കണ്‍വെന്‍ഷന്‍ പ്രാസംഗികന്‍ പാസ്റ്റര്‍ അനീഷ് കാവാലം ആണ് കണ്‍വെന്‍ഷന്റെ മുഖ്യ പ്രാസംഗികന്‍.
കണ്‍വെന്‍ഷനിലേക്ക് എല്ലാവരെയും പ്രാര്‍ത്ഥനാപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി റവ മാത്യു തോമസ് അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് റവ മാത്യു തോമസ് – 469 360 5735
(വാര്‍ത്ത: പി.പി ചെറിയാന്‍)















